Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതിയാണെന്നും രാജ്യത്തെ അതിദരിദ്രല്ലാത്ത ആദ്യ സംസ്ഥാനമായി നവംബർ ഒന്നോടെ കേരളം മാറുകയാണെന്നും റവന്യൂ മന്ത്രി കെ രാജൻ. മലപ്പുറം കളക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ അതിദരിദ്രരായ 33 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറനാട് താലൂക്ക് പുൽപറ്റ വില്ലേജിലെ സർവ്വേ നമ്പർ 366 ലെ 1.80 ഏക്കർ ഭൂമിയാണ് മലപ്പുറം ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട 33 കുടുംബങ്ങൾക്ക് പതിച്ചു നൽകി പട്ടയം നൽകിയത്. റവന്യൂ ഉടമസ്ഥതയിലുള്ള 60 സെൻ്റ് ഭൂമി പുൽപ്പറ്റ ഗ്രാമപഞ്ചായത്തിന് വിട്ടു നൽകി പകരം പഞ്ചായത്തിൻ്റെ അധീനതയിലുള്ള 1.80 ഏക്കർ ഭൂമി ഇതിനായി അനുവദിക്കുകയായിരുന്നു. ഈ കുടുംബങ്ങൾക്ക് ഇവിടെ വീടുകൾ വെച്ചു നൽകും.

അതിദരിദ്രരെ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ദാരിദ്ര്യ നിർമാർജനം സാധ്യമാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്നാണ് തദ്ദേശവകുപ്പിന്റെ സർവ്വേയിൽ കണ്ടെത്തിയത്. ഇവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന കർമ്മമാണ് സർക്കാർ ചെയ്യുന്നത്. ഈ സർക്കാരിന്റെ കാലത്ത് 33065 പട്ടയങ്ങളാണ് മലപ്പുറം ജില്ലയിൽ വിതരണം ചെയ്തത്. സാധാരണക്കാരനു വേണ്ടി ചട്ടങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്തി പുറമ്പോക്ക്, തരിശ്, റവന്യൂ ഭൂമി ഉൾപ്പെടെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ നയം -മന്ത്രി പറഞ്ഞു.

ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി. ആർ വിനോദ്, സബ് കളക്ടർമാരായ ദിലീപ് കെ കൈനിക്കര, സാക്ഷി മോഹൻ, പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി അബ്ദുറഹ്മാൻ, എഡിഎം എൻ എം മെഹറലി, ഡെപ്യൂട്ടി കളക്ടർ ഇ.സനീറ, തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.