ഷമീർ രാമപുരം
മങ്കട: വെള്ളിലയിലെ കുളത്തിൽ മുങ്ങിയ മൂന്ന് പേരെ അതി സാഹസികമായി രക്ഷപ്പെടുത്തി നാടിന്റെ അഭിമാന താരമായി മാറി മലപ്പുറം ജില്ലാ കലക്ടറുടെ അംഗീകാരം ഏറ്റുവാങ്ങിയ വെള്ളിലയിലെ മുഹമ്മദ് ഷാമിലിന് കടന്നമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പ്രഖ്യാപിച്ച 5001 രൂപ പാരിതോഷികവും, പ്രശസ്തി പത്രവും കൈമാറി. ലോക മുങ്ങിമരണ പ്രതിരോധ ദിനമായി ആചരിക്കുന്ന ജൂലൈ 25 ന് കലക്ടറേറ്റിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങി നാട്ടിലെത്തിയതിനുശേഷം ബാങ്ക് ഹാളിൽ നടന്ന ചടങ്ങിലാണ് പാരിതോഷികം സമ്മാനിച്ചത്. ബാങ്ക് പ്രസിഡൻ്റ് സി.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഇ.സി. സേവ്യർ അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ ഷമീർ രാമപുരം അനുമോദന സന്ദേശം നൽകി. ബാങ്ക് സെക്രട്ടറി സൈഫുള്ള കറുമുക്കിൽ, വാർഡ് മെമ്പർ പി. ജംഷീർ, പി.ടി.എം ഹൈസ്കൂൾ സെക്രട്ടറി പി.ടി. അബ്ദുൽ മജീദ്, ടി. നാരായണൻ, കെ.ഷംസുദ്ദീൻ, പി. ഫിറോസ്, ടി സഫീന, സഹല സി.എച്ച്. അനീസ് പി.പി. മുഹമ്മദ് ഷാമിൽ പ്രസംഗിച്ചു.
പ്രാദേശികം
പി. ഹൃഷികേഷ് കുമാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
പ്രാദേശികം
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 22 October 2025
പ്രാദേശികം
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: ഡപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി 13 November 2025
പ്രാദേശികം
തുവൂർ റെയിൽവേ സ്റ്റേഷൻ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു 26 June 2026
പ്രാദേശികം
സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു 21 May 2026