റിപ്പോർട്ട് : ഷമീർ രാമപുരം
മക്കരപ്പറമ്പ്: പഴമകൾ പറഞ്ഞു പരിചയം പുതുക്കി മൂന്നു പതിറ്റാണ്ട് മുമ്പത്തെ ഓർമ്മകൾ പങ്കുവെച്ച് കാണാമറയത്തെ സഹപാഠി കണ്ണികളെ കൺകുളിർക്കെ കണ്ട് നിറമിഴികളോടെ 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' ക്ലാസ്സ് മുറിയിൽ ഒത്തുകൂടി,
1993 - 94ലെ പുണർപ്പ വി എം എച്ച് എം യു പി സ്കൂളിലെ 7 - A-ക്ലാസ് സഹപാഠികളും അന്നത്തെ ക്ലാസ് അധ്യാപകനായിരുന്ന ഫ്രാൻസിസ് മാസ്റ്ററുമാണ് മുപ്പത് വർഷത്തിനുശേഷം അതേ ക്ലാസ് മുറിയിൽ ഒത്തുചേർന്നത് , പുണർപ്പ യൂപി സ്കൂളിന്റെ പ്രധാന കെട്ടിടത്തിലെ മൂന്നാം നിലയിൽ ഒന്നാമത്തെ ക്ലാസ് മുറിയിലാണ് അക്കാലത്ത്- 7 - A-ക്ലാസ് നടന്നിരുന്നത്, ഓർമ്മകൾ തളംകെട്ടി നിൽക്കുന്ന അക്ഷര തറവാട്ടിൽ നടന്ന സംഗമം പ്രധാന അധ്യാപകൻ അലവിമാസ്റ്റർ കരുവാട്ടിൽ ഉദ്ഘാടനം ചെയ്തു, ഫ്രാൻസിസ് മാസ്റ്റർ മുഖ്യാതിഥിയായി സംസാരിച്ചു . അന്നത്തെ ക്ലാസ് ലീഡർമാരായിരുന്ന വി.സി. അബ്ദുൽ വഹീദ് അധ്യക്ഷനായി.,വരിക്കോടൻ സെറീന ആമുഖവും. ഷാജിതൃത്താല സൗഹൃദസന്ദേശവും, പി.കെ. റിയാസ് കരിഞ്ചാപ്പാടി നന്ദിയും പറഞ്ഞു. മേലേതിൽ സമീറബീഗവും സഹപാഠി സംഘവും ഗാനാലാപനം നടത്തി. ടി.കെ. സൈഫുന്നീസ, യു.അബ്ദുൽമുനീർ, കെ. കെ.സൈഫുദ്ധീൻ എന്നിവർ നേതൃത്ത്വം നൽകി.
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 16 September 2025
പ്രാദേശികം
ബാലാവകാശ വാരാഘോഷം: ഫുട്ബോള് ചാംപ്യന്ഷിപ്പ് സംഘടിപ്പിച്ചു 17 November 2025
പ്രാദേശികം
ഡോക്ടറേറ്റ് നേടി 29 July 2025
പ്രാദേശികം
റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് 17 November 2025
പ്രാദേശികം
സാക്ഷി മോഹൻ പെരിന്തൽമണ്ണ സബ് കളക്ടർ 08 August 2025