മലപ്പുറം : അമേരിക്കൻ ചുങ്കയുദ്ധത്തിനെതിരെ പ്രതിഷേധിക്കുക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നികുതി 50 ശതമാനമാക്കിയ ട്രംപ് - U S നടപടിക്കെതിരെ പ്രതികരിക്കുക.മോദി മൗനം വെടിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി CITU മലപ്പുറം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യോഗം CITU സംസ്ഥാന കമ്മിറ്റി അംഗം സഖാവ്: ഇ.എൻ. ജിതേന്ദ്രൻ ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ വൈസ് പ്രസിഡൻ്റ് മഹ്റു ഫ് , CITU ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ. വേലായുധൻ എന്നിവർ അഭിവാദ്യം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. ഫൈസൽ സ്വാഗതവും പി.എൻ ഹാരിസ് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡൻ്റ് പി. സുധാമൻ അദ്ധ്യക്ഷത വഹിച്ചു.
പ്രാദേശികം
ഓണോത്സവത്തിന് കോട്ടക്കുന്നിൽ തുടക്കം 01 September 2025
ബിസിനസ്സ്
കുടുംബശ്രീ 'മാ കെയർ സ്റ്റോർ' സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ22) 21 July 2025
പ്രാദേശികം
നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ 29 July 2025
പ്രാദേശികം
രണ്ടാമത്തെ 'ഒപ്പം' ആക്സസ് കഫേ പ്രവര്ത്തനം തുടങ്ങി 09 September 2025