അടിസ്ഥാന വർഗ്ഗത്തിൻ്റെ നേതാവ് . മർദ്ദിതനെയും ചൂഷിത നെയും ചേർത്തു നിർത്തി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം നയിച്ച മുന്നണി പോരാളി.കേരളത്തിലെ എണ്ണമറ്റ പോരാട്ടങ്ങളെ അടയാളപ്പെടുത്തിയ വിപ്ലവ നക്ഷത്രം.വിഎസ് അച്യുതാനന്ദൻ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇനി ജ്വലിക്കുന്ന ഓർമ്മ.
1923 ഒക്ടോബർ 20 ആലപ്പുഴ ജില്ലയിൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞു അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ജ്യേഷ്ഠന്റെ കൂടെ തയ്യൽ പണിയിലേക്ക് പ്രവേശിച്ച വി എസ് പാർട്ടി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പി കൃഷ്ണപിള്ള യായിരുന്നു അദ്ദേഹത്തെ പ്രവർത്തനരംഗത്തേക്ക് കൈപിടിച്ചു നയിച്ചത്. 1946 ൽ സർ സി.പി യ്ക്കെതിരെ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ 'എന്ന മുദ്രാവാക്യം മുഴക്കിയ പുന്നപ്ര വയലാർ സമരങ്ങളുടെ സംഘാടകരിൽ പ്രധാനിയായിരുന്നു സഖാവ് . രക്തരൂക്ഷിത വിപ്ലവത്തിൽ തൊഴിലാളികളുടെ തോഴനായതു കാരണം ക്രൂര ജയിൽവാസം നേരിടേണ്ടിവന്നു.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ജനഹിത നേതാവായിരുന്നു. ഭൂമി കൈയ്യേറ്റങ്ങൾ, ലോട്ടറി മാഫിയ കൊക്കൊകോള പോലുള്ള പദ്ധതികൾ എന്നിവയ്ക്കെതിരായ പ്രചരണങ്ങൾക്ക് അദ്ദേഹം നേതൃത്വം കൊടുത്തു. കാസർക്കോഡിലെ എൻഡോസൾഫാൻ വിഷയത്തിൽ അദ്ദേഹം മികച്ച ഇടപെടലുകൾ നടത്തി, നീതിക്കു വേണ്ടി എൻഡോ സൾഫാൻ ബാധിതരുടെ കൂടെ നിന്നു പോരാടി.
അദ്ദേഹത്തിൻ്റെ ആത്മകഥയായ 'സമരം തന്നെ ജീവിതം' എന്ന പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ വ്യക്തി രാഷ്ട്രീയ സമരജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നും ജനങ്ങൾക്കു വേണ്ടി ജീവിച്ച് മരിച്ച ജനനായകാ ഒരു വിപ്ലവ നക്ഷത്രമായി എന്നും ജനമനസ്സിൽ ജീവിക്കും.
ഗുഡ് സ്റ്റോറി
ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ 27 August 2025
സ്പോർട്സ്
വിഷന് 2031:അടിസ്ഥാന സൗകര്യങ്ങള്ക്ക് പുത്തന് നിര്ദേശങ്ങള് മുന്നോട്ട് വെച്ച് പാനല് ചര്ച്ച 03 November 2025
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025
പ്രാദേശികം
വൈദ്യുതി അപകടങ്ങള് ഇല്ലാതാക്കാന് നടപടികള് ശക്തമാക്കും 29 July 2025
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 26 August 2025