മലപ്പുറം ചട്ടിപറമ്പിലെ അലി അരികത്ത് തിരക്കഥ സംവിധാനവും , കഥ നിർമാണം അബ്ദുള്ള മുക്കണ്ണിയുമാണ് നിർവഹിച്ചിട്ടുള്ളത്
മലപ്പുറം : ആറ്റിങ്ങൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രേംനസീർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കോലൈസ് എന്ന മലയാളം ഷോർട്ട് ഫിലിം എ ഗ്രൈഡ് അംഗീകാരം നേടി. പ്രാദേശിക ജീവിതം, കുടുംബബന്ധങ്ങൾ, നൊമ്പരങ്ങൾ, സാമൂഹ്യ യാഥാർത്ഥ്യങ്ങൾ എന്നിവയെ ഹൃദയസ്പർശിയായ ഭാഷയിൽ അവതരിപ്പിച്ച കോലൈസ്, ജഡ്ജിംഗ് പാനലിന്റെ പ്രത്യേക പ്രശംസ നേടി.
ഫിലിംയുടെ സാങ്കേതിക കൃത്യതയും, ഭാഷയുടെ കാവ്യാത്മകതയും, സംഘാടകരോടുള്ള ആദരവുമാണ് കോലൈസിനെ വേറിട്ടതാക്കിയത്. സംവിധായകൻ അലി ആരിക്കത്ത് നയിച്ച സംഘത്തിന് ഫെസ്റ്റിവലിന്റെ വേദിയിൽ സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു.
മലപ്പുറം ചട്ടിപറമ്പിലെ അലി തിരക്കഥ സംവിധാനവും, കഥ നിർമാണം അബ്ദുള്ള മുക്കണ്ണിയുമാണ് , സിനിമാട്ടോഗ്രാഫി നിർവഹിച്ചിരിക്കുന്നത് . ഫെബിൻ ആറ്റുപുരം, അസോസിയേറ്റ് ഡയറക്ഷൻ അദ്നു ഷബീർ, കൺട്രോളർ നാസർ തിരുന്നിലത്ത്, പി ആർ ഒ ഹഫ്സൽ നാറാണത്ത്, കല അനീസ് ബാബു, അസിസ്റ്റൻ്റ് സയറക്ടർ സാദത്ത് കൊണ്ടോട്ടി , മ്യുസിക്ക് സിവിൻ സൈമൺ, ഡബ്ബിം, ഷിനോജ് ഈനിക്കൽ, സൗണ്ട് എഫക്ട് ഷൈജു എം, സ്റ്റുഡിയോ മലബാർടാക്കീസ് .
പ്രേംനസീർ ഫെസ്റ്റിവൽ മലയാള സിനിമയുടെ പാരമ്പര്യത്തെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഷോർട്ട് ഫിലിം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കോലൈസ് ഈ ദൗത്യത്തിന് ഉചിതമായ സംഭാവനയാണ് നൽകിയത്.
റിപ്പോർട്ട്: ഷമീർരാമപുരം
പ്രാദേശികം
എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു 12 August 2025
പ്രാദേശികം
കായിക മേഖലയിൽ നടപ്പിലാക്കിയത് 3400 കോടിയുടെ വികസനം - മന്ത്രി വി. അബ്ദുറഹിമാൻ 03 November 2025
പ്രാദേശികം
പെരുമ്പടപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു 28 October 2025
പ്രാദേശികം
ബി.എല്.ഒമാര്ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്ഡര് ലഭിച്ചവര് ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
പ്രാദേശികം
കാളാവ് മഹല്ല് സൗഹൃദ വേദി രണ്ടാമത്തെ സൗഹൃദഭവനം സമർപ്പിച്ചു 13 September 2025