പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലയിൽ നിന്നും വിവിധ മത്സര പരീക്ഷകൾ വിജയം നേടിയവരെ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന ലക്ഷ്യത്തോടെ ഹെഡ്മാസ്റ്റേഴ്സ് ഫോറമാണ് ഉപജില്ലയിലെ എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ്, ഇൻസ്പയർ അവാർഡ് ജേതാക്കളെ ആദരിച്ചത്.
പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ്, വൈസ് ചെയർപേഴ്സൺ ബിപി ഷാഹിദ, സ്ഥിരം സമിതി അധ്യക്ഷൻ സി നിസാർ അഹമ്മദ്, കൗൺസിലർമാരായ ടി കാർത്തികേയൻ, ജെ എം ഖദീജത്തുൽ മാരിയ, എ ഇ ഒ ടി എസ് സുമ, എച്ച് എം ഫോറം കൺവീനർ കെപി വിജയകുമാർ എന്നിവർ സംസാരിച്ചു.
പ്രാദേശികം
നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ 29 July 2025
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025
പ്രാദേശികം
സമ്പൂര്‍ണ്ണ ബിരുദ സംസ്ഥാനം: സെമിനാര്‍ സംഘടിപ്പിച്ചു 29 July 2026
പ്രാദേശികം
ലീഗല്‍ എയിഡ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു 08 August 2025