നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി ഹോട്ടൽ ജീവനക്കാരൻ ആണ് കണ്ടത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഹൃദയ സ്തംഭനം ആണ് മരണകാരണം എന്ന് പറയപ്പെടുന്നു.
മിമിക്രി, സ്റ്റേജ്, ടിവി, സിനിമ എന്നിവിടങ്ങളിലായി 30 വർഷങ്ങളിലധികം കരിയറിൽ അദ്ദേഹം മലയാളസിനിമയിലും മ്യൂസിക്കൽ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് നവാസ്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു; ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രാദേശികം
ആപ്ലിക്കേഷന്‍ ഡവലപ് കോഴ്സ് അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി 01 April 2026
പ്രാദേശികം
ആതുരസേവനരംഗത്തെ മക്കരപ്പറമ്പിന്റെ ജനകീയ മുഖം ഡോ:സീമ നാരായണൻ അന്തരിച്ചു 22 August 2025