കൊണ്ടോട്ടി : വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു. കക്കോവ് പി എം എസ് എ പി ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ടി. വി. ഇബ്രാഹിം എം എല്‍ എ യാണ് പ്രഖ്യാപനം നടത്തിയത്. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫിറോസ്ഖാന് വിഷയാവതരണം നടത്തി. വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബാലകൃഷ്ണന്, ആരോഗ്യ വകുപ്പിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ സുരേഷ് കുമാര്‍, ഷാഹുല്‍ ഹമീദ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൃഷ്ണന് പാറപ്പുറത്ത്, വാഴയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാരോണ്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്തിലെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പ്രാദേശികം
ലോകഹൃദയാരോഗ്യ ദിനവും സിപിആര്‍ പരിശീലനവും ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു 02 October 2025
പ്രാദേശികം
ബഡ്സ് ഒളിമ്പിയ-2025 : വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി 28 October 2025
പ്രാദേശികം
കേരള ഹയർസെക്കണ്ടറി ഹിസ്റ്ററി സ്കൂൾ ടീച്ചർ പരീക്ഷയിൽ മൂന്നാം റാങ്ക് ജേതാവിനെ ആദരിച്ചു. 13 September 2025
പ്രാദേശികം
ഏകാരോഗ്യം: ജില്ലാ തല സെമിനാര്‍ നടത്തി 21 November 2025
ചരമം
ചരമം : പുകയൂർ കുന്നത്ത് പുതിയ വീട്ടിൽ പങ്കജാക്ഷൻ 17 November 2025