മലപ്പുറം : "റൺ ഫോർ ഹ്യുമാനിറ്റി" എന്ന സന്ദേശവുമായി മലപ്പുറം റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏഴാമത് മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് രാവിലെ ആറുമണിക്ക് മലപ്പുറം കിഴക്കേ തലയിൽ നടക്കും. ജീവകാരുണ്യ,സാമൂഹിക,സാംസ്കാരിക രംഗത്ത് വേറിട്ട് നിൽക്കുന്ന മലപ്പുറം റണ്ണേഴ്സ് ക്ലബ്ബ് കഴിഞ്ഞ ആറ് വർഷമായി ജില്ലക്കകത്തും പുറത്തു നിന്നുമായി മുവായിരത്തിൽ പരം അത്‌ലറ്റിക്കുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാരത്തൻ നടത്തിവരുന്നു. 21, 10, 5 , എന്നീ കിലോമീറ്റർ വിഭാഗത്തിൽ ആയിരിക്കും മത്സരങ്ങൾ. വിജയികൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസ് , മൊമെന്റോ,സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും. ആലോചന യോഗത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് നൗഷാദ് വടക്കൻ, സെക്രട്ടറി അലി മിനാർകുഴി , ട്രഷറർ കെ പി ജയേഷ് ,സീനിയർ മെമ്പർ അലക്സ് തോമസ്, സമദ് ചട്ടിപ്പറമ്പ്, ഫസൽ, സന്തോഷ് ചുങ്കപള്ളി, സച്ചിൻ പണിക്കർ, ഷമീർ ബാവ, സഹൂദ് മേമന , അഫീഫ് പറവത്ത് , അനീഷ് , ജാഫർ പി, അദ്നാൻ, കൃപയാൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 8921375767, 9947665308, 9060444449 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
31 July 2025
സിനിമ
ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ 26 July 2025
പ്രാദേശികം
എസ്.ഐ.ആര്‍ 2025: സമൂഹമാധ്യമങ്ങളില് വ്യാജ സന്ദേശം 02 December 2025
പ്രാദേശികം
ഒറിജിനൽ ചായപ്പൊടി വാങ്ങിക്കാം സരസ് മേളയിൽ 11 January 2026
പ്രാദേശികം
വ്യാവസായിക മുന്നേറ്റത്തിനായി എമേർജിംഗ് മലപ്പുറം 11 September 2025
പ്രാദേശികം
സാധാരണക്കാരുടെ ജീവിതത്തെ വികസനം സ്പർശിക്കുമ്പോൾ മാത്രമേ അത് പൂർത്തിയാകുകയുള്ളു-മന്ത്രി മുഹമ്മദ് റിയാസ് 28 October 2025