Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം ജില്ലാതല നിക്ഷേപക സംഗമം- 'എമർജിങ് മലപ്പുറം' വ്യവസായ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു


മലപ്പുറം : കേരളം സംരഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞെന്നും വ്യവസായ സൗഹൃദ റാങ്കിങിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയെന്നും വ്യവസായ- കയർ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തവരും മലപ്പുറം ജില്ലയിൽ 20 കോടിയിലധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല നിക്ഷേപക സംഗമം 'എമർജിങ് മലപ്പുറം' ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടായി. നിക്ഷേപക സംഗമത്തിൽ ഉയർന്നു വന്ന സംരംഭങ്ങളിൽ 25 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം തന്നെ 50 ശതമാനവും പൂർത്തിയാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. 3342 കോടിയുടെ നിക്ഷേപവും 76251 തൊഴിലവസരങ്ങളുമായി മലപ്പുറം ജില്ല സംരംഭകത്വത്തിൽ മുന്നിലാണ്. ഏറ്റവും കൂടുതൽ മൂലധന സാധ്യതയുള്ള, കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ സംരംഭങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ഏഴു സ്വകാര്യ വ്യവസായ പാർക്കുകളാണ് ജില്ലയിൽ പൂർത്തിയായത്. രണ്ടെണ്ണം പുരോഗമിക്കുന്നു. വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പദ്ധതിയ്ക്കും ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറുകിട വ്യവസായങ്ങളെ വളർത്തുന്ന മിഷൻ 1000 പദ്ധതിയും ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ വി ആർ വിനോദ് വിഷയാവതരണം നടത്തി. ഉദ്യോഗസ്ഥ തലത്തിൽ സംരംഭക അനുകൂല മനോഭാവം ഉണ്ടാകണമെന്നും സത്യസന്ധമായി ബിസിനസ് ചെയ്യുന്ന വ്യവസായികൾ ഉദ്യോഗസ്ഥതല പരിശോധനകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ നിക്ഷേപങ്ങളുള്ള ജില്ല അത് ക്രിയാത്മകമായി സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗിക്കണമെന്നും അതുവഴി വ്യവസായ സൗഹൃദ അന്തരീക്ഷം ജില്ലയിൽ നില നിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ കഴിയുമെന്നും കളക്ടർ പറഞ്ഞു.

മലപ്പുറം ജില്ലയെ സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും മികച്ച കേന്ദ്രമാക്കി മാറ്റാനുതകുന്ന 2659.7 കോടിയുടെ നിക്ഷേപവും 4323 തൊഴിലവസരങ്ങളുമായാണ് നിക്ഷേപക സംഗമം നടന്നത്. 28 നിക്ഷേപകർ വ്യവസായം, ടൗൺഷിപ് വികസനം, ഹെൽത്ത് കെയർ, ടൂറിസം, അഗ്രോ-ഫുഡ്, നിർമാണം, പാക്കേജിങ്, ഫർണിച്ചർ, ജ്യുവൽറി, പുനരുപയോഗ സാധ്യതയുള്ള വ്യവസായങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രൊപോസലുകൾ അവതരിപ്പിച്ചു.

പി.ഉബൈദുള്ള എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ പി.നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ.മജീദ്, കുറുക്കോളി മൊയ്തീൻ, സബ് കളക്ടർമാരായ ദിലീപ് കൈനിക്കര, സാക്ഷി മോഹൻ, കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോർജ് ജോസഫ്, ഹുസൈൻ സിറ്റി എൻ ആർ ഐ പ്രൊജക്ട് മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ.കെ.പി. ഹുസൈൻ, അൽമാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഡോ.പി.അഹമ്മദ് കബീർ, ജെ.ആർ.എസ് ഡീഡ്സ് ആൻഡ് ഡോക്യുമെന്റ്സ് മാനേജിങ് പാർട്ണർ അഷ്റഫ് ആലങ്ങാടൻ, സംരംഭകർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം ഗിരീഷ് സ്വാഗതവും മാനേജർ പി സ്മിത നന്ദിയും പറഞ്ഞു.

© 2025 malappuramtimes. Powered by Cybpress Innovative solution.