Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മുംബൈ : ഈ വർഷത്തെ ഹജ്ജ്‌ സീസണിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ്‌ കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോവുന്ന ഹാജിമാരെ യാത്രാവേളയിലും മക്കയിലെയും മദീനയിലെയും താമസക്കാലയളവിലും സഹായിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി നിയമിക്കപെടുന്ന സ്റ്റേറ്റ് ഹജ്ജ്‌ ഇൻസ്‌പെക്ടർമാർക്കുള്ള ദ്വിദിന പരിശീലനപരിപാടി മുംബൈയിൽ സമാപിച്ചു. 
ഹജ്ജിനായി വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങുന്നതുമുതൽ ഹജ്ജ്‌ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നതുവരെ തീർത്ഥാടകരുടെ വിവിധ കാര്യങ്ങളിൽ ഔദ്യോഗികവിഷയങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് നൂറ്റിഅൻപത് പേർക്ക് ഒരാൾ എന്ന നിലയിൽ സർക്കാർ സർവ്വീസിൽ ഉള്ളവരെ താത്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സ്റ്റേറ്റ് ഹജ്ജ്‌ ഇൻസ്‌പെക്ടർ ആയി നിയമിക്കുന്നത്. 
ദേശീയ തലത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലനം പൂർത്തിയാക്കിയത്.

ഹജ്ജ്‌ നടപടിക്രമങ്ങൾ, മെഡിക്കൽ സേവനങ്ങൾ, എയർലൈൻസ്, കസ്റ്റംസ്, എമിഗ്രേഷൻ, ഫോറിൻ കറൻസി, ആൾക്കൂട്ട നിയന്ത്രണം, പ്രഥമശുശ്രൂഷ, ദുരന്തനിവാരണം, സൗദി നിയമങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദർ ക്ലാസ്സെടുത്തു. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് ഖാൻ ഖസൂരി, കേന്ദ്ര മൈനോറിറ്റി സെക്രട്ടറി ഡോ. ചന്ദ്ര ശേഖർ കുമാർ, ഹജ്ജ്‌ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ്.സി., നസീം, ഡപ്യൂട്ടി സി.ഇ.ഒ. സദഖത് അലി, ഡപ്യൂട്ടി സി.ഇ.ഒ. നിയാസ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി ഓഫീസിനെ പ്രതിനിധീകരിച്ച് നോഡൽ ഓഫീസർ പി. കെ.അസ്സൈൻ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിൽ നിന്ന് 10% ശതമാനം വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഒമ്പത് പേർ ഉൾപ്പെടെ 96 പേർ പരിശീലനത്തിൽ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.