മലപ്പുറം : മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസും നബാര്‍ഡും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടിയില്‍ വനിതകളുടെ ഇടയില്‍ വ്യത്യസ്ത മേഖലയില്‍ വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച സ്വപ്ന ഇബ്രാഹിമിനെ ജില്ലാ വനിതാ ശിശുവികസന ഓഫീസ് ആദരിച്ചു. ചടങ്ങില്‍ എസ്.പി. ചൈത്ര തെരേസ ജോണ്‍ മെമന്റോ സമ്മാനിച്ചു. ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
ശിശു സംരക്ഷണ ഓഫീസര്‍ സാജിത അറ്റശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വണ്ടൂര്‍ സി.ഡി.പി.ഒ. വി.എം. റിംസി, മലപ്പുറം അര്‍ബന്‍ സി.ഡി.പി.ഒ വി. പ്രമീള, അഡ്വ. നിഷ ബേബി (ലീഗല്‍ കൗണ്‍സിലര്‍ മഹിള സമാജം മഞ്ചേരി), രോഹിണി മുത്തൂര്‍(ജെന്‍ഡര്‍ ട്രെയിനര്‍ കില, പോലീസ് ആന്‍ഡ് വുമണ്‍ കമ്മീഷന്) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ചടങ്ങില്‍ സ്ത്രീകളുടെയും, കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ മികവു പ്രകടിപ്പിച്ച വ്യക്തികള്‍ക്കും, അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍, വര്‍ക്കര്‍മാര്‍, ഹെല്പല്മാര് എന്നിവരെ ആദരിച്ചു. ഉച്ചക്ക് അങ്കണവാടി വര്‍ക്കര്‍മാരുടെയും സൈക്കോ സോഷ്യോ കൗണ്‍സിലര്‍മാരുടെയും കലാ വിരുന്നും, ഫ്ലാഷ് മോബ്, സംഗീത നൃത്തം എന്നിവ അരങ്ങേറി. 500 ഓളം പേര് പ്രോഗ്രാമില്‍ പങ്കെടുത്തു.
വനിതകളുടെ ഇടയില്‍ വ്യത്യസ്ത മേഖലയില്‍ വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച് സ്വപ്ന ഇബ്രാഹിം പിന്നിട്ട വഴികള്‍*
മലപ്പുറം ജില്ലയില്‍ കാട്ടുങ്ങലിലെ ഇബ്രാഹിം കൂത്രാട്ടിന്റെയും റസിയ മുഹമ്മദിന്റെയും ഒന്നാമത്തെ മകളായി ജനിച്ച സ്വപ്ന ഇബ്രാഹിം എഴുത്തുകാരി, സംരഭക, കുതിരയോട്ടക്കാരി എന്നീ മേഖലകളില്‍ ശോഭിച്ചു. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ കോര്‍പ്പറേറ്റ് ബിസിനസ്് മേഖലകളില്‍ ഇടം കണ്ടെത്തിയ ഇന്ത്യന്‍ സംരഭകയായും മൂന്ന് മേഖലകളിലെ അനുഭവ കുറിപ്പുകള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു. ദി ഗേള്‍ ക്ലൈംബ്ഡ് ദ മൗണ്ടന്‍സ്, പര്‍വ്വതങ്ങള്‍ കീഴടക്കിയ പെണ്‍കുട്ടി, ദ ഡ്രീം ദാറ്റ് ബിലൈഡ് ദ മൈറ്റി സ്റ്റോംസ് എന്നിവയാണ് പുസ്തകങ്ങള്‍.
കുതിര ഓട്ടക്കാരിയായും മൌണ്ട് കിളിമഞ്ചോ ആഫ്രിക്ക, മൌണ്ട് എല്ബ്രസ യൂറോപ്പ്, തുടങ്ങിയ ലോകോത്തര പര്‍വ്വതങ്ങള്‍ സഹസികതയിലൂടെ കീഴടക്കി പര്വ്വതാരോഹകയുമായും സമൂഹത്തിന്റെ ഇടയില്‍ സാമൂഹ്യ സേവനങ്ങള്‍ നടത്തിയും ലോകോത്തര തലത്തില്‍ നാല് പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയും കായിക രംഗത്തും തന്റേതായ സംഭാവനകള്‍ നല്കിയ വ്യക്തിത്വത്തിന് ഉടമയാണ് സ്വപ്ന ഇബ്രാഹിം.
പ്രാഥമിക വിദ്യാഭ്യാസം സൗദ്യ അറേബ്യയിലെ റിയാദിലുള്ള ഇന്ത്യന്‍ എംബസി സ്കൂളിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം നിലമ്പൂര്‍ പീവീസ് പബ്ലിക്ക് സ്കൂളിലും. മലപ്പുറം ഗവ. കോളേജില്‍ നിന്നും പ്രീഡിഗ്രി പൂര്‍ത്തിയാക്കി. മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജില്‍ നിന്ന് ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കി. പൂനെ യൂണിവേഴ്സിറ്റിയിലെ ഐ.ഐ.എം.എം-എയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് പേഴ്സണല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരവും നേടി.
പ്രാദേശികം
മാധ്യമ പ്രവർത്തകരുടെ കുടുംബ സംഗമം 03 September 2025
പ്രാദേശികം
മക്കരപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ സഹപാഠി സൗഹൃദ കൂട്ടായ്മ 10 August 2025
പ്രാദേശികം
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു 07 May 2026
പ്രാദേശികം
ഓണം വരാഘോഷം : സൂഫി സംഗീതമഴ പെയ്യിച്ച് സമീർ ബിൻസിയും ഇമാമും 06 September 2025