മലപ്പുറം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (പെണ്‍കുട്ടികള്‍) 2026-27 വര്‍ഷത്തില്‍ ഒഴിവുള്ള അഞ്ച്, എട്ട് ക്ലാസുകളിലേക്ക് (ഒഴിവുകളുടെ എണ്ണം ക്ലാസ് 5- 2, ക്ലാസ് 8 - 2) പ്രവേശനത്തിനായി പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2026-27 വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ ആയിരിക്കണം. അപേക്ഷാഫോം വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, വണ്ടൂര്‍ ഗവണ്മെന്റ് പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ മെയ് 16നകം ജാതി, വരുമാനം, അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630137, 9947318240.
ഗുഡ് സ്റ്റോറി
സാധാരണക്കാര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു 'സൂപ്പര്‍ സ്പെഷ്യാലിറ്റി' ആശുപത്രി 21 July 2025
കേരളം
യുവജന കമ്മീഷന് യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു 26 February 2026
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025