Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം :  പി. വി. അബ്ദുല്‍ വഹാബ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ആസൂത്രണ സമിതി ഹാളില്‍ യോഗം ചേന്നു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. വി. ഷാജു, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു.വി. പ്രസീത, എം.പി.യുടെ പ്രതിനിധി സി. മുഹമ്മദ് ഷിഫാന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 2026-27 സാമ്പത്തിക വര്‍ഷം വരെ വിവിധ ഘട്ടങ്ങളിലായി അനുവദിക്കപ്പെട്ട ഫണ്ടുകളുടെ നിര്‍വ്വഹണവും പുതിയ നിര്‍ദ്ദേശങ്ങളുമാണ് യോഗം ചര്‍ച്ച ചെയ്തത്.

ഇതുവരെ ഇ-സാക്ഷി പോര്‍ട്ടല്‍ വഴി ലഭ്യമായ വിവിധ ഗഡുക്കളും സി.എന്‍.എ. അക്കൗണ്ട് വഴി തിരികെ ലഭിച്ച തുകയും ഉള്‍പ്പെടെ ആകെ 31.08 കോടി രൂപയുടെ പദ്ധതികളാണുള്ളത്.  ഇതില്‍ പട്ടികജാതി (എസ്.സി 15%), പട്ടികവര്‍ഗ്ഗ (എസ്.ടി. 7.5%) വിഭാഗങ്ങളുടെ വികസനത്തിനായി യഥാക്രമം 466.25 ലക്ഷം രൂപയും 233.13 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 699.38 ലക്ഷം രൂപയാണ് മാറ്റിവെക്കേണ്ടത്.

ഓഗസ്റ്റ് 12 വരെ ആകെ 2775.85 ലക്ഷം രൂപയുടെ പദ്ധതികളാണുള്ളത്.  ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 2220.38 ലക്ഷം രൂപയും, എസ്.സി. വിഭാഗത്തില്‍ 335.71 ലക്ഷം രൂപയും, എസ്.ടി. വിഭാഗത്തില്‍ 219.76 ലക്ഷം രൂപയുമാണ് ഉള്‍പ്പെടുന്നത്. നിലവില്‍ പരിഗണനയിലുള്ളതും അനുമതി കാത്തുകിടക്കുന്നതുമായ കുടിശ്ശിക പദ്ധതി നിര്‍ദ്ദേശങ്ങള്‍ ആകെ 143.91 ലക്ഷം രൂപയാണ് (എസ്.സി. മേഖലയില്‍ 130.54 ലക്ഷം, എസ്.ടി. മേഖലയില്‍ 13.37 ലക്ഷം). കൂടാതെ ജനറല്‍ കാറ്റഗറിയില്‍ 328.17 ലക്ഷം രൂപയുടെ നിര്‍ദ്ദേശങ്ങളും പെന്‍ഡിങ് ലിസ്റ്റിലുണ്ട്. അനുവദിച്ച തുക കൃത്യസമയത്ത് ചെലവഴിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.