മലപ്പുറം : ആരോഗ്യ കുടുംബക്ഷേമ -വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആഗസ്റ്റ് 12 ന് ചൊവ്വാഴ്ച മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയിൽ 198.32 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് പുൽപ്പറ്റ പഞ്ചായത്തിലെ കൂട്ടാവിൽ അങ്കണവാടി ഉദ്ഘാടന ശേഷം ഒന്‍പത് മണിക്ക് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 103.86 കോടി ചെലവിൽ നിർമ്മിച്ച ഗേൾസ് ഹോസ്റ്റൽ, ടീച്ചിങ് സ്റ്റാഫ് ക്വാർട്ടേഴ്സ് &
ഇന്റേണൽ റോഡ്, 1.10 കോടി ചെലവിൽ നിർമിച്ച ഇന്റർവെൻഷണൽ റേഡിയോളജി ബ്ലോക്ക്, 2.35 കോടിയുടെ വൈറൽ റിസർച്ച് ലാബ്, ആശുപത്രിയിലെ 1.38 കോടിയുടെ 750 കെ.വി.എ ജനറേറ്റർ, 1.20 കോടി ചെലവിൽ നിർമിച്ച ലേബർ റൂം & കാർഡിയോളജി ഒ.പി., അഞ്ച് കോടി ചെലവിൽ സ്ഥാപിച്ച 128 സ്ലൈഡ് സിടി സ്കാൻ യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് ഇതേ വേദിയില്‍ തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കരിക്കാട്, ചെറുകുത്ത് സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. പരിപാടിയില്‍ അഡ്വ. യു.എ. ലത്തീഫ് എം എല്‍ എ അധ്യക്ഷനാവും.
രാവിലെ 10 ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടലും നടക്കും. പരിപാടിയില്‍ നജീബ് കാന്തപുരം എം എല്‍ എ അധ്യക്ഷനാവും.
10. 45 ന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടാം നിലയുടെ നിര്‍മ്മാണം, നേത്രരോഗ വിഭാഗം, ഓപ്പറേഷന്‍ തീയേറ്റര്‍ സ്ഥാപിക്കല്‍ എന്നിവയുടെ ഉദ്ഘാടനം നടക്കും. കാളികാവ്, തിരുവാലി സി.എച്ച്.സികളെ ബി.എഫ്.എച്ച്.സികളും അമരമ്പലം, കടലുണ്ടി നഗരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായും ഉയത്തുന്ന പ്രഖ്യാപനവും ഇവിടെ നടത്തും. ഇതോടൊപ്പം ജില്ലയിലെ തവനൂര്‍, മങ്കട, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലുള്ള 25 സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കും. പി.ഉബൈദുള്ള എം എല്‍ എ അധ്യക്ഷനാവും.
ഉച്ചയ്ക്ക് 12ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ പുതിയ എസ് ടി പി, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം നടക്കും. കെ.പി.എ മജീദ് എം എല്‍ എ അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്കുശേഷം രണ്ടിന് താനൂര്‍ സി.എച്ച്.സിയില്‍ ആരോഗ്യവകുപ്പ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം, ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ അയ്യായ സബ് സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തൽ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അധ്യക്ഷനാവും.
2.45 ന് തിരൂര്‍ ജില്ല ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ നബാര്‍ഡ്, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. കുറുക്കോളി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
വൈകീട്ട് 3.45 ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ നേത്രരോഗ വിഭാഗം ഒ.പി, തീയറ്റര്‍ കോംപ്ലക്സിന്റെ പുതിയ കെട്ടിടം എന്നിവയുടെ ഉദ്ഘാടനം നടക്കും. 4.15 ന് കുറ്റിപ്പുറം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ നബാര്‍ഡ് ഫണ്ടില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കർമ്മവും മന്ത്രി നിർവഹിക്കും. ഇതോടൊപ്പം വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തല്‍, കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ലാബ് കെട്ടിടം, പൊന്മള എം.സി, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തല്‍ എന്നിവയുടെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കും. പരിപാടിയില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ അധ്യക്ഷനാവും.
വൈകുന്നേരം 5 ന് മാറഞ്ചേരിയിലെ പുതിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും എന്‍ എച്ച് എമ്മിന്റെയും തുക വകയിരുത്തി നിര്‍മ്മിച്ച പുതിയ കെട്ടിടം, മാറഞ്ചേരി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ലബോറട്ടറി ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനവും നടക്കും. നന്നംമുക്ക്, പാലപ്പെട്ടി, ഈഴവത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ വരുന്ന ചേലക്കാവ്, പാലപ്പെട്ടി, ഈശ്വരമംഗലം, കോടത്തൂര്‍ സബ് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിർവഹിക്കും. പരിപാടിയില്‍ പി. നന്ദകുമാര്‍ എം എല്‍ എ അധ്യക്ഷനാവും.
പ്രാദേശികം
യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത്: 17 പരാതികൾ തീർപ്പാക്കി 11 January 2026
പ്രാദേശികം
ഇരുമ്പുഴി ജി.എച്ച്.എസ്.എസ്. കെട്ടിടോദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു 05 November 2025
പ്രാദേശികം
വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു 10 August 2025
പ്രാദേശികം
മലപ്പുറം ജില്ലയിൽ പലഭാഗത്തും ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ 24 December 2025
പ്രാദേശികം
മക്കരപ്പറമ്പ പഞ്ചായത്ത് എൽ.പി സ്കൂൾ കലോത്സവം ജി എം എൽ പി സ്കൂൾ വടക്കാങ്ങരക്ക് ഓവറോൾ കിരീടം 14 October 2025