Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

താനൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

താനൂർ : രാജ്യത്ത് ഏറ്റവും കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്. താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനായി നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ ചെലവുള്ള കരൾ മാറ്റ ശസ്ത്ര ക്രിയയടക്കം സൗജന്യമായാണ് നൽകുന്നത്. 2021 ൽ രണ്ടര ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകിയതെങ്കിൽ 2024 ൽ ആറര ലക്ഷം പേർക്കാണ് നൽകിയത്. താനൂരിൽ തുടങ്ങിയ നഴ്സിംഗ് കോളേജടക്കം സർക്കാർ- സർക്കാരിതര മേഖലയിൽ 15 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കാൻ കഴിഞ്ഞുവെന്നും സർക്കാർ മേഖലയിലെ 491 നഴ്സിംഗ് സീറ്റുകളിൽ നിന്നും 1250 ആയി ഉയർത്താൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തീരദേശ മേഖലയിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയിൽ സ്പെഷ്യലൈസേഷൻ ചികിത്സകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും നാടിന്റെ ആവശ്യമായിരുന്നു താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയോട് ചേർന്ന് ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിൽ ഡയാലിസിസ് സെൻറർ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

12.38 കോടി ചെലവിൽ 8000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. രണ്ടാം ഘട്ട നിർമാണത്തിന് 10 കോടി അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. 40 കോടി ചെലവിൽ 40000 സ്ക്വയർ ഫീറ്റിൽ നിർമിക്കുന്ന കെട്ടിടത്തിൻ്റെ മുഴുവൻ പണി പൂർത്തീകരിക്കുന്നതിനായി ഏഴ് കോടി നവകേരള മിഷൻ ഫണ്ട് അനുവദിക്കുകയും 10 കോടി 2025-26 ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

 താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, ഡി എം ഒ ഡോ. ആർ രേണുക, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ടി എൻ അനൂപ് , പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മ‌ായിൽ, ഡെപ്യൂട്ടി ഡി എം ഒ ഡോ. എ ഷിബുലാൽ, നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.സി അലി അക്‌ബർ, പി മുസ്‌തഫ, നാസിറ സിദ്ധിഖ്, കൗൺസിലർ ഹാബിദ് വടക്കയിൽ, നഗരസഭ സെക്രട്ടറി ടി അനുപമ, മെഡിക്കൽ ഓഫീസർ ഡോ. എസ് ഷംജിത, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. ജയൻ എന്നിവർ സംസാരിച്ചു.

ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള അയ്യായ ജനകീയ ആരോഗ്യ കേന്ദ്രവും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ഏഴു ലക്ഷം രൂപയുടെ എൻ എച്ച് എം ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ആരോഗ്യ കേന്ദ്രം ഒഴൂർ പഞ്ചായത്തിലെ മൂന്നു വാർഡുകളിലെ ജനങ്ങൾക്ക് ആരോഗ്യ സേവനം നൽകി വരുന്നു. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഒരു മിഡ് ലെവൽ സർവീസ് പ്രൊവൈഡറും ഇപ്പോൾ ഇവിടെ സേവനം നൽകി വരുന്നു.

© 2025 malappuramtimes. Powered by Cybpress Innovative solution.