Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

താനൂർ : അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ വരെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കി വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി ഉറപ്പാക്കാൻ കഴിഞ്ഞതായി ന്യൂനപക്ഷക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. താനൂർ കെ. പുരം ജിഎൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും മുകൾനിലയുടെ നിർമാണോദ്‌ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
 ഒരു പ്രദേശത്തിൻ്റെ സമഗ്ര വികസനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. താനൂർ മണ്ഡലത്തിൽ മാത്രം വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനായി 200 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യ മേഖലയിലും കാര്യക്ഷമമായ പുരോഗതി നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്- മന്ത്രി പറഞ്ഞു.
   
വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതി വിഹിതമായ ഒരുകോടി ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ഉപയോഗിച്ചാണ് മുകളിലത്തെ നില നിർമിക്കുന്നത്.  
    
താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അധ്യക്ഷയായി. പിഡബ്ല്യുഡി കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാകിരണം കോ-ഓർഡിനേറ്റർ സുരേഷ് കൊളശേരി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷരായ കെ വി സിനി, അമീറ കുനിയിൽ, പഞ്ചായത്തംഗം പി ജ്യോതി, ബിപിസി എൻ റിയോൺ ആൻ്റണി, സമീർ അക്കര, ഒ സുരേഷ്ബാബു, പ്രതീഷ്കുമാർ, പി വി പ്രീന തുടങ്ങിയവർ സംസാരിച്ചു. പി സതീശൻ സ്വാഗതവും ഹെഡ്മാസ്റ്റർ വി പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

© 2025 malappuramtimes. Powered by Cybpress Innovative solution.