Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : ആമിനയും യശോദയും രാധയും ദാക്ഷായണിയുമെല്ലാം രാവിലെ 10 മണിയോടെ ഡേ കെയറിലെത്തും. ഒരേ പ്രായക്കാരായ ഇവരെല്ലാം ഒരുമിച്ചിരുന്ന് കുറേ സംസാരിക്കും. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറയും. 11 മണി കഴിയുമ്പോള്‍ എല്ലാവരും ചായയും പലഹാരവുമുണ്ടാക്കി കഴിക്കും. ടി.വി. കാണും. പാട്ടുകള്‍ പാടും. പത്രം വായനയുമുണ്ട്. ഉച്ചഭക്ഷണം കഴിച്ച് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങും. തിങ്കള്‍ മുതല്‍ വെള്ളി വരെ ഇതാണ് അവരുടെ പകല്‍ ജീവിതം.

മൂന്നു വയസു കഴിഞ്ഞ കുഞ്ഞുങ്ങള്‍ അങ്കണവാടികളില്‍ പോകുന്നതു പോലെ അറുപതു കഴിഞ്ഞവര്‍ക്ക് സമപ്രായക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമായി സാമൂഹ്യ നീതി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൈ കോര്‍ത്ത് നടത്തുന്ന പദ്ധതിയാണ് സായംപ്രഭ ഹോമുകള്‍. സംസ്ഥാനത്താകെ 92 സായംപ്രഭ വീടുകള്‍ ആണ് സജ്ജമായിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ ഉള്ളത് മലപ്പുറത്താണ്-12 എണ്ണം.

ഒറ്റപ്പെട്ടു താമസിക്കുന്നവര്‍, മാനസിക പ്രയാസമനുഭവിക്കുന്നവര്‍, സംസാരിക്കാര്‍ ആരുമില്ലാത്തവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ജീവിതത്തിന്റെ സായംകാലത്ത് ഒരുമിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ഇടമാണ് സായംപ്രഭ ഹോമുകള്‍. മക്കളില്ലാത്തവര്‍, മക്കളും മരുമക്കളും ജോലിക്ക് പോകുമ്പോള്‍ തനിച്ചാകുന്നവര്‍ തുടങ്ങി പലരും സായംപ്രഭ ഹോമുകളില്‍ വരുന്നുണ്ട്. മുതിര്‍ന്ന പൗരരോടുള്ള ഭരണകൂടത്തിന്റെ കരുതലും അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഭൗതിക സാഹചര്യവുമൊരുക്കുക എന്നതാണ് സായംപ്രഭ കൊണ്ട് ഉദ്ദേശിക്കുന്നത്. സമപ്രായക്കാരുമായി  ഇടപഴകാന്‍ അവസരം കിട്ടുന്നതിലൂടെ മുതിര്‍ന്ന വ്യക്തികളുടെ സാമൂഹ്യബന്ധങ്ങള്‍ ശക്തമാവുകയും ഒറ്റപ്പെടലിന് പരിഹാരമാകുകയും ചെയ്യും.

കൗണ്‍സിലിങ്, യോഗ, ഫിസിയോ തെറാപ്പി, മെഡിറ്റേഷന്‍, വൈദ്യപരിശോധന, പോഷകാഹാരക്കുറവുള്ളവര്‍ക്ക് ഭക്ഷണം, മാനസികോല്ലാസത്തിനുള്ള ഉപാധികള്‍, ശാരീരിക-മാനസിക ആരോഗ്യപരിപാലനം എന്നിവയ്ക്ക് പുറമെ വയോജന സംരക്ഷണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍, മന:ശാസ്ത്രജ്ഞര്‍, പൊലീസ് എന്നിവരുടെ ക്ലാസുകളും നല്‍കാറുണ്ട്. ഇടയ്ക്ക് ഒരുമിച്ച് വിനോദ യാത്രകളുമുണ്ടാകും. ടെലിവിഷന്‍, കാരംസ്, ചെസ്സ് തുടങ്ങിയ കളികളുമുണ്ട്.

മലപ്പുറം ജില്ലയില്‍ അമരമ്പലം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, മഞ്ചേരി, പൂക്കോട്ടൂര്‍, പേരൂര്‍, മലപ്പുറം നഗരസഭയിലെ മേല്‍മുറി,  തൃപ്രങ്ങോട്, പള്ളിക്കല്‍, വേങ്ങര, നിലമ്പൂര്‍ എന്നിങ്ങനെ 12 സായംപ്രഭാവീടുകളുണ്ട്. മലപ്പുറം നഗരസഭയ്ക്ക് കീഴില്‍ മേല്‍ മറി വടക്കേപ്പുറത്തുള്ള സായംപ്രഭാകേന്ദ്രം എയര്‍കണ്ടീഷന്‍ ചെയ്ത് അത്യാധുനിക രീതിയില്‍ സൗകര്യങ്ങളോടെ സജ്ജീകരിച്ചതാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായി എയര്‍ കണ്ടീഷന്‍ ചെയ്ത് വിവിധ സൗകര്യങ്ങളോടെ ഒരുക്കിയ ആദ്യത്തെ സായംപ്രഭ വീടാണിത്. വിശാലമായ ഹാള്‍, ഡോക്ടേഴ്സ് കണ്‍സള്‍ട്ടിങ് റൂം, വിശ്രമമുറി, ഓഫിസ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

അമരമ്പലത്ത് 21 പേരും കുറ്റിപ്പുറത്ത് 22 പേരും  മലപ്പുറം മേല്‍മുറിയില്‍ 30 പേരും തിരൂരില്‍ 13 പേരും പരപ്പനങ്ങാടി, മഞ്ചേരി, പൂക്കോട്ടൂര്‍, പോരൂര്‍ എന്നിവിടങ്ങളില്‍ 10 പേര്‍ വീതവും തൃപ്രങ്ങോട്ടും പള്ളിക്കലും 20 പേരും വേങ്ങരയില്‍ 40 പേരും നിലമ്പൂരില്‍ 50 പേരും സ്ഥിരമായി സായംപ്രഭ ഹോമുകളില്‍ എത്തുന്നുണ്ട്. ഓരോ ഹോമുകളിലും അഞ്ഞൂറോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഓരോ വീടുകളിലും ഒരു കെയര്‍ ടേക്കറുമുണ്ടാകും.

സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരുടെ എണ്ണം യുവജനങ്ങളുടേതിനെക്കാള്‍ കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വയോജന സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വൃദ്ധ സദനങ്ങളുടെ എണ്ണം കുറയ്ക്കുക, മാനസിക-ശാരീരിക ആരോഗ്യം നിലനിര്‍ത്തുക തുടങ്ങിയ വിശാലമായ കാഴ്ചപ്പാടോടു കൂടിയാണ് ഇത്തരം ഉദ്യമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. സായംപ്രഭാഹോമുകളിലെത്തുന്ന സന്ദര്‍ശകര്‍ പോലും മുതിര്‍ന്നവരുടെ കഥകളും അനുഭവങ്ങളും കേട്ട്, നിറഞ്ഞ മനസോടെയും പുഞ്ചിരിയോടെയുമാണ് ഇവിടെ നിന്ന് മടങ്ങുന്നത്.

Recommendation News

© 2025 malappuramtimes. Powered by Cybpress Innovative solution.