Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : തോരാ മഴയത്തും ആവേശം ഒട്ടും തോരാതെ 670 ലേറെ കായിക പ്രതിഭകൾ വേങ്ങര സബാഹ് സ്ക്വയറിൽ മാറ്റുരച്ചപ്പോൾ, ബഡ്‌സ് ഒളിമ്പിയ-2025 കായികമേള ഒരു കായിക മാമാങ്കമായി മാറി. ജില്ലയിലെ 74 ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ വീറും വാശിയും കാണിച്ച് മത്സരിച്ച മേളയിൽ 33 പോയിന്റോടുകൂടി കാളികാവ് ബി.ആർ.സി ഒന്നാം സ്ഥാനം നേടി കിരീടം ചൂടി. 30 പോയിന്റോടുകൂടി ഊർങ്ങാട്ടിരി ബി. ആർ.സി രണ്ടാം സ്ഥാനവും 22 പോയിന്റോടുകൂടി കൊണ്ടോട്ടി ബഡ്സ് സ്കൂൾ,പുൽപ്പറ്റ ബി.ആർ. സി, ഊരകം ബഡ്സ് സ്കൂൾ എന്നിവർ മൂന്നാം സ്ഥാനവും നേടി കായികമേളയിലെ മറ്റു രാജാക്കന്മാരായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ല സ്പോർട്സ് കൗൺസിലിന്റെയും, കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ജില്ലാതല ബഡ്സ് കായികമേളയിൽ, സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഹയർ എബിലിറ്റി, ലോവർ എബിലിറ്റി വിഭാഗങ്ങളിലായി, 50 മീറ്റർ, 100 മീറ്റർ ഓട്ടം, നടത്തം ഷോട്ട്പുട്ട്, ലോങ്ജമ്പ് വീൽചെയർ ഓട്ടം, എന്നിങ്ങനെ 34 ഇനങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയത്. ഓരോ മത്സരയിനങ്ങളിലും കുട്ടികൾക്ക് എല്ലാവിധ പിന്തുണയും കരുതലും നൽകി ഒപ്പത്തിനൊപ്പം നിന്ന ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത വിവിധ സന്നദ്ധ പ്രവർത്തകരുടെയും, കുടുംബശ്രീ ജില്ലാമിഷൻ,കാലിക്കറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്, ജില്ലാ സ്പോർട്സ് കൗൺസിൽ,വി.എം.സി ഹോസ്പിറ്റൽ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ബഡ്സ് ഒളിമ്പിയ കായികമേള വൻവിജയമാക്കി. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും മെഡലും,ട്രോഫിയും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ഒപ്പം കായികമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

© 2025 malappuramtimes. Powered by Cybpress Innovative solution.