മലപ്പുറം : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മലപ്പുറത്ത് റവന്യൂ മന്ത്രി കെ. രാജൻ മുഖ്യാതിഥിയാവും. ആഗസ്റ്റ് 15 ന് രാവിലെ ഒൻപതുമണിക്ക് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ദേശീയ പതാക ഉയർത്തി വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിക്കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് പി ബാബു നേതൃത്വം നൽകും. സായുധ പൊലീസ് ഇന്‍സ്പെക്ടര്‍ രജിത് കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആകും.
പരേഡില്‍ സായുധ പൊലീസ്, എം എസ് പി, പ്രാദേശിക പൊലീസ്, റിസര്‍വ് പൊലീസ്, എക്സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്സ്, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയ 37 പ്ലാറ്റൂണുകള്‍ അണിനിരക്കും.
മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.
രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരി പെരിന്തല്‍മണ്ണ റോഡിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തും. രാവിലെ 8.35ന് സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടിലെത്തുക. തുടര്‍ന്ന് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവുമുണ്ടാകും. പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡിലെ മികച്ച സേനാ വിഭാഗത്തിനും സമ്മാനം നല്‍കും. 9.40 ന് ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ അവസാനിക്കും.
13 July 2026
27 January 2026
പ്രാദേശികം
ഇറാൻ - ഇസ്രായേൽ യുദ്ധം : കുവൈറ്റ്, ഖത്തർ, അബുദാബിയിൽ ആക്രമണം;മലയാളികൾ ആശങ്കയിൽ 28 February 2026
പ്രാദേശികം
സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാചരണവും ഉബുണ്ടു ഇന്സ്റ്റലേഷന് ഫെസ്റ്റും സംഘടിപ്പിച്ചു 22 September 2025
പ്രാദേശികം
ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക് കമ്മിറ്റി) യോഗം ചേര്‍ന്നു 27 January 2026
പ്രാദേശികം
ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു 24 December 2025