മലപ്പുറം : നിഴൽ ഗ്രൂപ്പ് മലപ്പുറത്ത് വെച്ചു സംഘടിപ്പിച്ച ബധിര സംഗമം ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി ചേർന്ന കേൾവി . മലപ്പുറം എം.എൽ.എ. ഉദ്ഘടാനം നിർവ്വഹിച്ച ചടങ്ങിൽ സംസ്ഥാന ഭിന്ന ശേഷി കമ്മീഷ്ണർ ഡോ. പി.ടി. ബാബുരാജ് കേൾവി പരിമിതി ഉള്ളവർക്കായ് മാത്രം രൂപകൽപന ചെയ്ത മാട്രിമോണിയൽ വെബ്സൈറ്റിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. മലപ്പുറം വാറങ്കോട് ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ 600 ഇൽ പരം ആളുകൾ പങ്കെടുത്തു. +2 കലാ കായിക മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള കൗൺസിലിംഗ് ക്‌ളാസ്സുകൾ , ബധിര വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ എന്നിവ ചടങ്ങിന് മാറ്റു കൂട്ടി.
നിഴൽ ഗ്രൂപ്പ് ചെമ്മാട് ഹിയറിങ് കെയർ ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക്കുമായി സഹകരിച്ചാണ് സംഗമം നടത്തിയത്. ക്ലിനിക്കിന്റെ സാമൂഹ്യ പ്രതിബദ്ധത സ്‌കീമിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് രജിസ്റ്റർ ചെയ്ത കേൾവി പരിമിതർക്ക് ഹിയറിങ് എയിഡുകളുടെ വിലയിൽ ആകർഷകമായ ഡിസ്‌കൗണ്ടും നൽകി.
പ്രാദേശികം
ഉമ്മർ ചൂരിപ്പുറത്തിന് യാത്രയയപ്പ് നൽകി 29 August 2025
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി 01 April 2026
പ്രാദേശികം
അധ്യാപനം ഉപേക്ഷിച്ച് സംരംഭത്തിലേക്ക് : മേളയിൽ മാതൃകയായി മിനി 11 January 2026
പ്രാദേശികം
മാറ്റത്തിന്റെ മനോഹര ചിത്രങ്ങളുമായി മേലാറ്റൂര്‍: വികസന സദസ്സില്‍ ശ്രദ്ധേയമായി ചിത്ര പ്രദര്‍ശനം 08 October 2025
പ്രാദേശികം
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കും: കേന്ദ്രമന്ത്രി ജയന്ത് ചൗധരി 21 July 2025