പെരിന്തൽമണ്ണ : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്ജന് തസ്തിക അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിലവില്‍ 18 ഫോറന്‍സിക് സര്ജന് തസ്തികകള്‍ മാത്രമാണുള്ളത്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി വിശദീകരിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
നജീബ് കാന്തപുരം എം.എല്‍. അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ നസീബ അസീസ് മയ്യേരി, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് പി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി. ഷഹര്ബാന്, റഹ്മത്തുന്നീസ, നഗരസഭാ കൗണ്‍സിലര്‍മാരായ ഹുസൈന നാസര്‍, തസ്നീമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സൂപ്രന്റ് ഡോ. എല്‍. ഷീന ലാല്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
നവകേരള കര്‍മ്മ പദ്ധതി 2 ല്‍ ഉള്‍പ്പെടുത്തി ആതുരാലയങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് എന്‍.എച്ച്.എം മുഖേന 1.26 കോടി രൂപ വകയിരുത്തി നിര്‍മ്മിച്ചതാണ് പുതിയ ഒ.പി കെട്ടിടം. ഗ്രൗണ്ട് ഫ്ളോറില്‍ ജനറല്‍ മെഡിസിന് ഒ.പി, ചെസ്റ്റ് ഒ.പി, ഡെര്‍മറ്റോളജി ഒ.പി, ഓര്‍ത്തോ ഒ.പി എന്നിവയും ജനറല്‍ സര്‍ജറി ഒ.പി, ഇ.എന്‍.ടി ഒ.പി, ഓങ്കോളജി ഒ.പി തുടങ്ങിയവ ഒന്നാം നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഓണ്‍ ലൈനായി മന്ത്രി നിര്‍വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന് 143 ലക്ഷം രൂപയും ആലിപ്പറമ്പ് പഞ്ചായത്ത് 13 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
08 August 2025
05 August 2025
പ്രാദേശികം
അധ്യാപനം ഉപേക്ഷിച്ച് സംരംഭത്തിലേക്ക് : മേളയിൽ മാതൃകയായി മിനി 11 January 2026
പ്രാദേശികം
പട്ടയവിതരണം സർവകാല റെക്കോർഡിൽ: മന്ത്രി വി. അബ്ദുറഹ്മാൻ 27 February 2026
പ്രാദേശികം
പൊന്നാനിയുടെ സാംസ്കാരിക പെരുമ വിളിച്ചോതി പൊന്നാനി ഫെസ്റ്റ് ഒരുങ്ങുന്നു 29 August 2025
പ്രാദേശികം
ഓണം വരാഘോഷം : സൂഫി സംഗീതമഴ പെയ്യിച്ച് സമീർ ബിൻസിയും ഇമാമും 06 September 2025