Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

മലപ്പുറം : നവകേരളം സാധ്യമാവുക ഉന്നത വിദ്യാസത്തിലൂടെയാണെന്നും മാറ്റങ്ങളിലേയ്ക്കും മുന്നേറ്റങ്ങളിലേയ്ക്കുമാണ് ഉന്നത വിദ്യാഭ്യാസ മേഖല നീങ്ങുന്നതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ ചരിത്രത്തിൻറെ നാഴികക്കല്ലായി മാറുന്ന പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന തലത്തിൽ 6000 കോടി രൂപ ഉന്നത വിദ്യാഭ്യാസത്തിനായി നീക്കിവെച്ചു. ഇതിൽ 2000 കോടിയും അടിസ്ഥാന സൗകര്യവികസത്തിനായാണ് ചെലവിട്ടത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലാബുകൾ കേരളത്തിലെ കോളേജുകളിലുണ്ട്. കിഫ്ബി വഴി നിരവധി വികസന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ രംഗത്ത് നടന്നു. ഗുണമേന്മയുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിൽ കിഫ്ബി വഹിച്ച പങ്ക് ചെറുതല്ല. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഉള്ള 31 കോളേജുകളും എ പ്ലസ് ഉള്ള 51 കോളേജുകളും എ ഗ്രേഡ് ഉള്ള 91 കോളേജുകളും കേരളത്തിൽ ഉണ്ട്. ഇതിൽ ഗവൺമെന്റ് കോളേജുകളും ഉണ്ട് എന്നത് അഭിനന്ദനാർഹമാണ്- മന്ത്രി പറഞ്ഞു. കോളേജിൽ കാലത്തിനനുസൃതമായ കോഴ്സുകൾ നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി.

കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 കോടി 40 ലക്ഷം രൂപ വിനിയോഗിച്ചു കൊണ്ടാണ് പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം നടക്കുന്നത്. സെൽമെക് എൻജിനീയറിങ് കൺസ്ട്രക്ഷൻ ആണ് നിർമ്മാണ ചുമതല. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് കീഴിലാണ് പദ്ധതി നിർവഹിക്കുന്നത്.

ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എം.എസ്. അജിത്ത് സ്വാഗതം പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് റീജിയണൽ ഹെഡ് ആർ.ജിതി റിപ്പോർട്ട് അവതരിപ്പിച്ചു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സക്കീന, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാത്തിമ മുക്കാട്ടിൽ, വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ അജിനി, വൈസ് പ്രിൻസിപ്പൽ എം.പി അനിൽകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് എ.പി മുജീബ്, അലുംനി അസോസിയേഷൻ പ്രസിഡന്റ് മെഹർഷ കളരിക്കൽ, കോളേജ് യൂണിയൻ ചെയർമാൻ എം.എസ് അലൻ തുടങ്ങിയവർ സംസാരിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.