രാമപുരം : കയറിക്കിടക്കാന്‍ കൂര ഇല്ലാത്തവര്‍ക്ക് അന്തിയുറങ്ങാന്‍ വീട് ഒരുക്കി മാതൃകയാവുകയാണ് സ്വതന്ത്ര സമര സേനാനിയും മലബാർ ഡിസ്ട്രിക് ബോര്‍ഡ് വൈസ് പ്രസിഡൻറും ഖിലാഫത്ത് സമര നായകനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ പൗത്രൻ അബ്ദുൽ അസീസ്.
പ്രവാസി സംരംഭകനായ അസീസ് ഇതിനകം പത്തോളം നിർധന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ മകൻ പരേതനായ അബ്ദുൽ അസീസിന്റെയും രാമപുരം ബ്ലോക്ക്പടി കരുവള്ളിപ്പാത്തിക്കല്‍ ഇയ്യാച്ചയുടെയും മകനായ മണക്കാട്ട് വാക്കത്തൊടി ഇക്ബാലിന്റെ മകനാണ് ജീവ കാരുണ്യ പ്രവർത്തകനായ അബ്ദുൽ അസീസ്, പെരിന്തൽമണ്ണ പാണമ്പിയിലെ ഫാത്തിമ സുഹ്റ മുക്കണ്ണന് നിർമ്മിച്ചു നൽകിയ പതിനൊന്നാമത്തെ വീടിൻന്‍റെ താക്കോൽദാനം മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കുന്നത്ത് മുഹമ്മദ് നിർവഹിച്ചു, ബാബു തിരൂര്‍ക്കാട്,ആമീര്‍ പൊരുന്നുമ്മല്‍ ,ഷൈജു കരിഞ്ചാപാടി എന്നിവര്‍ പങ്കെടുത്തു.
റിപ്പോർട്ട്: ഷമീർ രാമപുരം
ചരമം
പുതിയ വീട്ടിൽ നാരായണൻ നായർ (ഉണ്ണി നായർ ) നിര്യാതനായി 13 May 2026
പ്രാദേശികം
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാർച്ചും, ഉപരോധവും സംഘടിപ്പിച്ച് ഡി വൈ എഫ് ഐ 12 August 2025
പ്രാദേശികം
താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു 10 August 2025
പ്രാദേശികം
സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു 27 July 2025
പ്രാദേശികം
ടൂറിസം വാരാഘോഷത്തിന് തുടക്കമായി; കോട്ടക്കുന്നിൽ ഇനി ആഘോഷരാവ് 05 September 2025