Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ ദേ മാവേലി ഹെലികോപ്റ്ററിൽ മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു CITU പ്രതിഷേധം സംഘടിപ്പിച്ചു അമ്മയെ ഇനി ശ്വേത നയിക്കും അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

താനൂര്‍ ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു


മലപ്പുറം :  മികച്ച അടിസ്ഥാന സൗകര്യമൊരുക്കിക്കൊണ്ടും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ടും കേരളത്തെ ഉന്നത വിദ്യാഭ്യാസം മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഒഴൂര്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. നവകേരളം നിര്‍മാണ പ്രവര്‍ത്തനത്തില്‍ വൈജ്ഞാനിക സമൂഹത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതിനെ മുന്‍പില്‍ നിന്ന് നയിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയാണ്. ഗുണാത്മകപരമായ ഇടപെടലുകള്‍ ലക്ഷ്യം കണ്ടതിന്റെ ഫലമായാണ് ഇന്ന് ദേശീയ അന്തര്‍ദേശീയ നിലവാരത്തില്‍ കേരളത്തിലെ കലാലയങ്ങള്‍ എത്തിനില്‍ക്കുന്നത്. ആദ്യ നാല് വര്‍ഷക്കാലം 6000 കോടിയും കിഫ്ബി വഴി മാത്രം 1884 കോടിയും സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയെന്നും മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

കിഫ്ബി ഫണ്ടില്‍ നിന്നും 26.3681 കോടി രൂപ വകയിരുത്തിയാണ് കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഗൃഹ (ഗ്രീന്‍ റേറ്റിംഗ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസ്സസ്മെന്റ്) മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവൃത്തിയുടെ നിര്‍മ്മാണം നടക്കുന്നത്. 5012.55 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ 1691 വിസ്തൃതി വരുന്ന താഴത്തെ നിലയില്‍ അഞ്ച് ക്ലാസ് മുറികളും വിശ്രമ മുറിയും സ്റ്റാഫ് റൂമും ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഒന്നാമത്തെ നിലയില്‍ മൂന്ന് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും രണ്ടാമത്തെ 6 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി പ്രവര്‍ത്തിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോളില്‍ കേരളത്തിലെ ഏറ്റവും വലിയ കോളേജും കൂടിയാണ് താനൂര്‍ ഗവ. കോളേജ്.

ചടങ്ങില്‍ കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ റീജണല്‍ മാനേജര്‍ ആഷിക് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താനൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജി. ശ്രീലേഖ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സവിത, ഒഴൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ യു. ഷീബ, അഷ്‌കര്‍ കോറാട്, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, ഐ.ക്യു.എ.സി കോഡിനേറ്റര്‍ പി. അഷ്‌കര്‍ അലി തുടങ്ങിയവരും രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.