Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു ഡോക്ടറേറ്റ് നേടി വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ ദേ മാവേലി ഹെലികോപ്റ്ററിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക CITU പ്രതിഷേധം സംഘടിപ്പിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും അമ്മയെ ഇനി ശ്വേത നയിക്കും പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : കോഴിക്കോട് എംബാര്‍ക്കേഷനില്‍ നിന്നുള്ള ആദ്യ ഹജജ് വിമാനം ഇന്ന് (വ്യാഴം) പുലര്‍ച്ചെ 12.20ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 2.25 നാണ് പുറപ്പെട്ടത്. ആദ്യ രണ്ടു വിമാനങ്ങളിലും 143 പേര്‍ വീതമാണ് ഹജ്ജിന് യാത്രയായത്.

കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുകേഷ് കുമാര്‍ യാദവ്,  സി.ഐ.എസ്.എഫ്.-എ.എസ്.ജി. കമാന്‍ഡന്റ് ജിതേന്ദ്രസിംഗ് രാതോര്‍, ആകാശ എയര്‍ലൈന്‍സ് മാനേജര്‍ റിഷി കുമാര്‍,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാന്‍, ഹജ്ജ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീന്‍കുട്ടി, അഷ്‌കര്‍ കോറാട്, ഉമര്‍ ഫൈസി മുക്കം,  സെല്‍ ഓഫീസര്‍  കെ.കെ. മൊയ്തീന്‍കുട്ടി ഐ.പി.എസ്, കേന്ദ്ര ഹ്ജ്ജ കമ്മിറ്റി സോണ്‍ ഇന്‍ചാര്‍ജ് സാക്കിര്‍ മുനവ്വര്‍ ഖാന്‍,  അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, നോഡല്‍ ഓഫീസര്‍ പി.കെ. അസയിന്‍, പി.കെ.മുഹമ്മദ് ഷഫീക്, യു. മുഹമ്മദ് റഊഫ്, യാസര്‍ അറഫാത്ത് മറ്റു എയര്‍ലൈന്‍സ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരില്‍ നിന്ന് 969 തീര്‍ഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. ഇതില്‍ 686 സ്ത്രീകളും 283 പുരുഷന്മാരും കര്‍ണാടകയില്‍ നിന്നുള്ള നാലു തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു.

കരിപ്പൂരില്‍ നിന്നുമുള്ള മൂന്നാമത്തെ വിമാനം മെയ് 15 ന് പുലര്‍ച്ചെ 12.25നാണ്. നാലാമത്തെ വിമാനം 15ന് പുലര്‍ച്ചെ 2.20 നുമാണ്. ഈ രണ്ട് വിമാനങ്ങളിലും പുരുഷ മെഹ്‌റമില്ലാത്ത് സ്ത്രീ തീര്‍ത്ഥാടര്‍ മാത്രമാണ് ഹജ്ജിന് യാത്രയാകുന്നത്. സ്ത്രീകള്‍ മാത്രമുള്ള മൂന്ന് വിമാന സര്‍വ്വീസാണ് കോഴിക്കോട് നിന്നുമുള്ളത്. മൂന്നാമത്തേത്  മെയ് 16ന് പുലര്‍ച്ചെ 12.20ന് പുറപ്പെടും. കോഴിക്കോട് നിന്നും 399 പേരാണ് ഈ വിഭാഗത്തില്‍ യാത്രയാകുന്നത്. പുരുഷ മെഹ്‌റമില്ലാത്ത 4470 പേരാണ് കേരളത്തില്‍ നിന്നും മൂന്ന് എംബാര്‍ക്കേഷനില്‍ നിന്നുമായി ഹജ്ജിന് യാത്രയാകുന്നത്.

© 2025 malappuramtimes. Powered by Cybpress Innovative solution.