Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

ഇ.എം.ഇ.എ. സ്കൂളിന്റെ ‘ചിറകുകൾ’ പദ്ധതിക്ക് പുതിയ ചുവടുവെപ്പ്

മലപ്പുറം : ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുമായി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയും അമൽ ഇൻസ്പെയേഴ്സും സംയുക്തമായി നടപ്പിലാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത് നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തി.

മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റിലെ ജില്ലാ വികസന കമ്മീഷണറുടെ ചേംബറിൽ   ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്. ഉൽപ്പന്നങ്ങളുടെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക രോഹിണി കെ.എസ്. ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി.
ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ചിറകുകൾ’ പദ്ധതി ആരംഭിച്ചത്.
വിദ്യാർഥികളുടെ ആശയങ്ങളും സർഗാത്മക കഴിവുകളും പ്രയോജനപ്പെടുത്തി അവർ തന്നെ രൂപകൽപ്പന ചെയ്ത് നിർമിച്ച ഉൽപ്പന്നങ്ങളാണ് ‘ചിറക്’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്.

നിലവിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചിറക് അലങ്കാര വസ്തുക്കൾ, ചിറക് പേന, ചിറക് ചവിട്ടി, ചിറക് മുടിയലങ്കാരം, ചിറക് കരുതൽ താക്കോൽക്കൂട്ടി എന്നീ അഞ്ച് ഉൽപ്പന്നങ്ങളാണ് പുറത്തിറക്കിയത്. ഉൽപ്പന്നങ്ങൾ പ്രധാന കടകളിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം വിദ്യാർഥികളുടെ ക്ഷേമത്തിനും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. കഴിവുകൾക്ക് അവസരം ഒരുക്കുന്നതിനൊപ്പം സംരംഭകത്വത്തിലേക്കും സാമൂഹിക പങ്കാളിത്തത്തിലേക്കും വിദ്യാർഥികളെ കൈപിടിച്ചുയർത്തുകയാണ് ‘ചിറകുകൾ’ പദ്ധതിയുടെ ലക്ഷ്യമെന്ന് പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ പറഞ്ഞു.

സ്കൂളിലെ വിവിധ ക്ലബുകൾ, ഡിവിഷൻ കൗൺസിലർ, കുടുംബശ്രീ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ‘ചിറകുകൾ’ പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ ഉൾപ്പെടുന്ന ഗ്രാമത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.

ചിറക് ബ്രാൻഡ് അംബാസഡർ അമൽ ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. ‘ചിറകുകൾ’ മാതൃകയെ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്. അഭിനന്ദിച്ചു.  

സമൂഹത്തിന്റെ പിന്തുണയോടെ കൂടുതൽ ഉൽപ്പന്നങ്ങളും പദ്ധതികളും വികസിപ്പിച്ച് ‘ചിറകുകൾ’ കൂടുതൽ വിപുലമാക്കുമെന്ന് വിദ്യാർഥി ഏകോപക എ. മാളവിക പറഞ്ഞു.

ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, വി.കെ. ഖാലിദ്, പ്രധാനാധ്യാപിക രോഹിണി കെ.എസ്., ഗ്രാമതല പദ്ധതി ഏകോപക സാബിറ സി.പി., ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹികനീതി എൽ.എൽ.സി. അംഗം അബ്ദുൽ നാസർ, വിനോദ് പാറക്കൽ, സാമൂഹികനീതി എൽ.എൽ.സി. അംഗം താലിസ് സി., അധ്യാപക ഏകോപകരായ കെ.എം. ഇസ്മായിൽ, വസീം അഹ്സൻ പി.കെ., സഞ്ജന കെ., ശ്രാവണ പൗർണമി ഒ., ദേവ്ന എം., അർലെറ്റ് ഡിവിന്ദാസ്, അബ്ഷ കെ., ഫാത്തിമ ഷഹീദ, മെഹ്റിൻ ഫാത്തിമ പി., ഫെല്ല റോസ്, ഇൽഫ സി., സുഭാന കെ.പി., മാളവിക എ. എന്നിവർ നേതൃത്വം നൽകി.

© 2025 malappuramtimes. Powered by Cybpress Innovative solution.