Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം :  പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന മലപ്പുറം ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
ഏറനാട് താലൂക്കിലെ സ്‌കൂള്‍ ബസുകളുടെ അവസാനഘട്ട പരിശോധന ജൂണ്‍ 23ന് മലപ്പുറം കാവുങ്ങല്‍ ബൈപാസില്‍ രാവിലെ ഏഴിന് നടക്കും.

തിരൂരങ്ങാടി താലൂക്കിലെ പരിശോധനക്ക് വി.കെ പടി ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ തുടക്കമായി. വാഹനങ്ങളുടെ അടുത്ത സുരക്ഷാ പരിശോധന 23ന് നടക്കും. തിരൂര്‍ താലൂക്കിലെ പരിശോധന ഇന്നലെ(മെയ് 20) പറവണ്ണ ടെസ്റ്റ് ഗ്രൗണ്ടില്‍വച്ചും പെരിന്തമണ്ണ താലൂക്കിലേത് തറയില്‍ ബസ് സ്റ്റാന്‍ഡില്‍വച്ചും സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലന പരിപാടി 23ന് രാവിലെ പത്തിന് പെരിന്തല്‍മണ്ണ ഐ.എസ്.എസ് സ്‌കൂളില്‍ നടക്കും. പൊന്നാനി താലൂക്കിലെ പരിശോധന 23, 30 തിയതികളിലായി എം.ഐ.ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും നിലമ്പൂര്‍ താലൂക്കിലെ പരിശോധന 23ന് എടക്കര പാലോട് ഗൈഡന്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും കൊണ്ടോട്ടി താലൂക്കിലെ പരിശോധന 30ന് ചിറയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും  നടക്കും.

അന്നേ ദിവസം ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനവും ഉണ്ടായിരിക്കും. ജീവനക്കാര്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് എല്ലാ സ്‌കൂള്‍ അധികൃതരും ഉറപ്പുവരുത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ തീയതികളില്‍ എത്തിച്ചേരാന്‍ കഴിയാത്ത സ്‌കൂള്‍ ബസുകളുടെ പരിശോധനക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഏറനാട്- 9188917310, തിരൂരങ്ങാടി- 8547639065, തിരൂര്‍- 8547639055, പെരിന്തല്‍മണ്ണ- 8547639053, പൊന്നാനി- 8547639054, നിലമ്പൂര്‍- 8547639071, കൊണ്ടോട്ടി- 8547639084. പരിശോധനക്ക് ഹാജരാകാത്ത ബസുകള്‍ക്കും സ്‌കൂളുകള്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന്  മലപ്പുറം ആര്‍.ടി.ഒ വി. ജോയ് അറിയിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.