മലപ്പുറം : വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് മലപ്പുറം ബുക്ക് ഡിപ്പോ സന്ദര്‍ശിച്ചു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ചുള്ള പാഠപുസ്തക വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിയുന്നതിനുമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ബുക്ക് ഡിപ്പോയിലെ നിലവിലെ സൗകര്യങ്ങള്‍ പരിശോധിച്ച മന്ത്രി, പുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി.
മലപ്പുറം ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസും മന്ത്രി സന്ദര്‍ശിച്ചു. ഓഫിസിലെ ഫയല്‍ നീക്കങ്ങളും ഭരണപരമായ കാര്യങ്ങളും അദ്ദേഹം വിലയിരുത്തി. റീജണല്‍ ഓഫീസിനാവശ്യമായ അടിയന്തര കാര്യങ്ങളും ആവശ്യമായ അറ്റകുറ്റപ്പണികളും ചെയ്യാമെന്ന് മന്ത്രി ഉറപ്പു നല്കി.
പ്രാദേശികം
സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം 28 May 2026
പ്രാദേശികം
ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി 22 June 2026
പ്രാദേശികം
വ്യാവസായിക മുന്നേറ്റത്തിനായി എമേർജിംഗ് മലപ്പുറം 11 September 2025
പ്രാദേശികം
ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
പ്രാദേശികം
ബാലസൗഹൃദ ഭവനം പദ്ധതി പൂര്‍ത്തീകരണ രേഖ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കൈമാറി 14 August 2025