മലപ്പുറം : ജില്ലയില്‍ കാലവര്‍ഷം ശക്തമാകുന്നതിന് മുന്നോടിയായി ദുരന്തനിവാരണ-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ വകുപ്പുകളും പൂര്‍ണ്ണ സജ്ജരായിരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോഡരികിലെ കാടുകളും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മരച്ചില്ലകളും അടിയന്തരമായി വെട്ടിമാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഓടകള്‍ വൃത്തിയാക്കി സുഗമമായ ഒഴുക്ക് ഉറപ്പാക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിലും വിദ്യാലയ പരിസരങ്ങളിലും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനും മന്ത്രി നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കല്‍, താലൂക്ക് തലങ്ങളിലെ ഏകോപനം എന്നിവയും യോഗം വിലയിരുത്തി.
അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, എ.ഡി.എം സി.എസ്. രാജേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശികം
വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു 10 August 2025
പ്രാദേശികം
ആതുരസേവനരംഗത്തെ മക്കരപ്പറമ്പിന്റെ ജനകീയ മുഖം ഡോ:സീമ നാരായണൻ അന്തരിച്ചു 22 August 2025
പ്രാദേശികം
പെരിന്തല്‍മണ്ണ താലൂക്കുതല നിക്ഷേപക സംഗമം നടന്നു 14 August 2025
പ്രാദേശികം
അതിഥി അധ്യാപക നിയമനം 07 May 2026