Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം :  മലപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യൂ ടവറിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത നീക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന ബഡ്ജറ്റില്‍ മലപ്പുറത്തിന് അനുവദിച്ച ഈ വന്‍കിട പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. പദ്ധതിക്കാവശ്യമായ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ വൈകാതെ തയാറാക്കാനും നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുന്‍പിലായാണ് അത്യാധുനിക രീതിയിലുള്ള സമുച്ചയം 600 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യത്തോടെ ഉയരുന്നത്. പത്തു നിലകളിലായി രണ്ടു കൂറ്റന്‍ ടവറുകളാണ് ഇവിടെ നിര്‍മിക്കുക. ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തി പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുഗമമായും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ജനസേവനങ്ങളെയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും നിര്‍മാണ ഘട്ടങ്ങള്‍ ആസൂത്രണം ചെയ്യുക. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനപരമായ ആവശ്യങ്ങളും സൗകര്യങ്ങളും മുന്‍നിര്‍ത്തി പ്രത്യേക ഘടനയിലായിരിക്കും ഓഫീസുകള്‍ രൂപകല്പന ചെയ്യുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ പെട്ടെന്ന് മാറ്റാതെ തന്നെ നിര്‍മാണം തുടങ്ങാനുള്ള പ്രായോഗിക സാധ്യതകളും യോഗം വിലയിരുത്തി.

യോഗത്തില്‍ എ.ഡി.എം. പി. ഒ. സാദിഖ്, വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി. കെ. അഹമ്മദ്, മലപ്പുറം നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി ചെയര്‍മാന്‍ ഹാരിസ് ആമിയന്‍, മന്ത്രിയുടെ പ്രതിനിധികളായ പി. എ. സലാം, പി. കെ. ബാവ, കെ. പി. എം. മന്‍സൂര്‍, പൊതുമരാമത്ത്, പി. ആര്‍. ഡി. വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.