Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

പെരിന്തൽമണ്ണ :  അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 'ശരണബാല്യം' പദ്ധതിയില്‍ പെരിന്തല്‍മണ്ണ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ബോധവത്ക്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. പട്ടിക്കാട് ചുങ്കം പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ബാലവേല വിരുദ്ധ പ്രതിജ്ഞയെടുത്തു. പെരിന്തല്‍മണ്ണ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 'ശരണബാല്യം' പദ്ധതി റെസ്‌ക്യൂ ഓഫീസര്‍ പി.എം. ആതിര, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ നസീബ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹിന്ദി, ആസാമീസ് ഭാഷകളിലാണ് ബോധവത്കരണം നല്‍കിയത്. പെരിന്തല്‍മണ്ണ ലേബര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അജീഷ്, പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസ് പ്രതിനിധി അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാനവ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ഉമ്മറുല്‍ ഫാറൂഖ് ആസാമീസ് ഭാഷയിലും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സന അന്‍ജും ഹിന്ദി ഭാഷയിലും ക്ലാസ്സുകള്‍ക്കും പ്രതിജ്ഞാ ചടങ്ങിനും നേതൃത്വം നല്‍കി.

© 2025 malappuramtimes. Powered by Cybpress Innovative solution.