Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വി എസ് ഇനി ജ്വലിക്കുന്ന ഓർമ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം :  ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍  ദേശീയപാതയില്‍ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിര്‍ത്താന്‍ പാടില്ല. സര്‍വീസ് റോഡുകളില്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിര്‍ദേശം. ജില്ലയിലൂടെ കടന്നുപോകുന്ന എന്‍.എച്ച് 66 ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതു സംബന്ധിച്ചും പാര്‍ക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി. ദേശീയപാതയിലേക്കുള്ള സര്‍വീസ് റോഡുകള്‍ നിലവില്‍ വണ്‍വെ ആയി നിജ പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാനും തീരുമാനിച്ചു. ദേശീയപാതയിലെ വെട്ടിച്ചിറ ടോള്‍ പാസയില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനായി ഇരുവശത്തും ഓരോ ട്രാക്ക് അനുവദിക്കേണ്ടതാണെന്നും, യോഗം നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം ഭിന്നശേഷി സൗഹൃദ പൊതുനിരത്തുകള്‍, ശുചിമുറികള്‍ തുടങിയവ മാതൃകാപരമായി നടപ്പിലാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ദേശീയപാതയില്‍ അപകടത്തില്‍ പെടുന്ന ചെറുവാഹനങ്ങളുടെ റിക്കവറിക്കായി സംവിധാനം ഒരുക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് എമര്‍ജന്‍സി ആക്‌സിഡന്റ് റസ്‌പോണ്‍സിന് പരിശീലനം കൊടുക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തി. ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ആക്‌സിഡന്റ് റെസ്‌പോണ്‍സിനായി പ്രത്യേക ടീം ഒരുക്കുന്നതിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് ഉടന്‍ സ്ഥാപിക്കാന്‍ മഞ്ചേരി നഗരസഭയെ ചുമതലപ്പെടുത്തി. കൂടാതെ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ 19 ഓളം നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുത്തു.

ജില്ലാ റോഡ് സുരക്ഷാ സമിതി കണ്‍വീനര്‍ യൂസഫ് ടി.പി. ആര്‍ ടി ഒ (എന്‍ഫോഴ്‌സ്‌മെന്റ്) അംഗങ്ങളായ ജില്ലാ പോലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണ്‍, മലപ്പുറം ആര്‍ടി.ഒ, ജോയ് വി,  വിവിധ വകുപ്പികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുlത്തു

© 2025 malappuramtimes. Powered by Cybpress Innovative solution.