മലപ്പുറം : ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, എപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, തൊഴില്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് അടക്കമുള്ള 11 രേഖകളാണ് ഗോത്രവർഗ വിഭാഗം അവശ്യ രേഖാ അദാലത്തിൽ 168 ഉന്നതികളിൽ നിന്നുള്ള ആദിവാസികൾക്ക് ലഭ്യമാക്കുന്നത്. രേഖകളുടെ വിതരണ ഉദ്ഘാടനം മന്ത്രി കെ. എ. തുളസി നിർവഹിച്ചു. അരുവക്കോട് കുംഭാര സമുദായത്തിനായി നിർമിച്ച 20 ലക്ഷം രൂപയുടെ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, പോത്തുകല്‍, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുള്ള ഗോത്ര വിഭാഗങ്ങള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. രേഖകള്‍ക്കായി എത്തുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി മരുന്നുകളും നല്‍കുന്നുണ്ട്.
ഉന്നതികളില്‍ നിന്നായി ആദിവാസികളെ എത്തിക്കുന്നതിനുള്ള വാഹനസൗകര്യങ്ങളടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വനത്തിനുള്ളിലെ ആദിവാസി ഉന്നതികളിലുള്ളവരെ വനംവകുപ്പിന്റെ വാഹനങ്ങളിലാണ് എത്തിക്കുന്നത്. വനത്തിനു പുറത്തുള്ള ആദിവാസികളെ എത്തിക്കുന്നതിനുള്ള ചുമതല അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. അദാലത്തിനെത്തുന്നവര്‍ക്ക് പ്രഭാത, ഉച്ചഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു. നിയോജകമണ്ഡലത്തിലെ 7000 ത്തോളം പട്ടികവര്‍ഗ വിഭാഗക്കാരെ നേരില്‍കണ്ട് സര്‍വെ നടത്തിയാണ് അവശ്യരേഖകളില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയത്.
പട്ടികവര്‍ഗ വകുപ്പ്, റവന്യൂ വകുപ്പ്, വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഐ.ടി വകുപ്പ് എന്നിവ ചേര്‍ന്നാണ് അദാലത്ത് നടത്തുന്നത്. അദാലത്തിനെത്തുന്നവര്‍ക്ക് സഹായത്തിനായി നാനൂറോളം സന്നദ്ധ പ്രവര്‍ത്തകരെയും ഒരുക്കിയിരുന്നു.
പ്രാദേശികം
അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതി: റവന്യൂ മന്ത്രി കെ രാജൻ 19 August 2025
പ്രാദേശികം
അതിഥി അധ്യാപക നിയമനം 07 May 2026
പ്രാദേശികം
മഴക്കാല മുന്നൊരുക്കം : വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു 19 May 2026
പ്രാദേശികം
അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി 15 August 2026
പ്രാദേശികം
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഭദ്രൻ അന്തരിച്ചു 31 July 2025