മക്കരപ്പറമ്പ്: ഇരുപഞ്ഞിയഞ്ച് വർഷത്തിലധികമായി പത്ര വിതരണം, ഏജൻസി , പ്രാദേശിക പത്രപ്രവർത്തന രംഗത്ത് സംയുക്തമായി പ്രവർത്തിച്ചുവരുന്ന ഷമീർ രാമപുരം, റഹൂഫ് കൂട്ടിലങ്ങാടി എന്നിവരെ വായനാദിനാചരണത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപ്പറമ്പ് യൂണിറ്റ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീസുദ്ദീൻ മുല്ലപ്പള്ളി അധ്യക്ഷനായി. മാധ്യമരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഇരുവർക്കും ആദരവ് നൽകിയത്. .യൂത്ത് വിംഗ് ഭാരവാഹികൾ പൊന്നാട അണിയിച്ചു.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയിൽ,ആരിഫ് ചുണ്ടയിൽ , യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി. റിസ്‌വാൻ ഗ്രീൻ സോളാർ, ട്രഷറർ ഡോ. അസ്ഹർ കരുവാട്ടിൽ, കൂട്ടിലങ്ങാടി യൂണിറ്റ് പ്രസിഡന്റ് മുനീർ എന്നിവർ സംസാരിച്ചു.
പ്രാദേശികം
മലപ്പുറം കോട്ടക്കുന്നിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു 22 June 2026
പ്രാദേശികം
കഴുതപ്പാലും കാട്ടുള്ളിയും; പാരമ്പര്യക്കൂട്ടിൽ വേദന മാറ്റാൻ താജുനിസ 11 January 2026
പ്രാദേശികം
ഗസ മുതൽ ഖത്തർ വരെ ഇസ്രായേൽ ആക്രമണം;എസ്.ഡി.പി.ഐ പ്രതിഷേധിച്ചു 13 September 2025
പ്രാദേശികം
വിജിലന്‍സ് ബോധവത്ക്കരണ വാരാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി 28 October 2025
പ്രാദേശികം
ജില്ലാ ആരോഗ്യ കർമസമിതി യോഗം ചേർന്നു 09 March 2026