കടലുണ്ടി : മലപ്പുറം മേൽമുറി സ്വലാത്ത് നഗർ മഅദിൻ അക്കാദമി ചെയർമാനും സമസ്‌ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മാതാവ് സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവി ഹജ്‌ജുമ്മ (93) നിര്യാതയായി. പ്രമുഖ പണ്ഡിതനായിരുന്ന സയ്യിദ് അഹ്‌മദുൽ ബുഖാരിയാണു ഭർത്താവ്. പ്രമുഖ സൂഫി വര്യനായിരുന്ന തൃക്കരിപ്പൂർ ശാഹുൽ ഹമീദ് അൽ ബുഖാരി തങ്ങളുടെ മകളാണ്.
മറ്റു മക്കൾ: സയ്യിദ് ഇസ്മായിൽ അൽ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബുറഹ്‌മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദത്ത് റൈഹാന ബീവി, സയ്യിദത്ത് ഹബീബ ബീവി, സയ്യിദത്ത് ബരീറ ബീവി, പരേതരായ സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാ രി, സയ്യിദത്ത് മൈമൂന സുഹ്റ ബീവി.
മരുമക്കൾ: സയ്യിദ് ശിഹാബുദ്ദീൻ ബാഫഖി മൊറയൂർ, സയ്യിദ് യഹ്യ ബുഖാരി വളപട്ടണം, സയ്യിദത്ത് ഉമ്മു ഹാനി ബീവി, സയ്യിദത്ത് റഷീദ ബീവി, സയ്യിദത്ത് കുഞ്ഞബീവി, സയ്യിദത്ത് അസ്മ ബീവി, സയ്യിദത്ത് ശക്കീറ ബീവി.
ജനാസ നമസ്കാരം കടലുണ്ടി കോർണിഷ് മുഹ്‌യുദ്ദീൻ മസ്‌ജിദിൽ നടന്നു.
പ്രാദേശികം
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നും കണ്ടുകെട്ടി 24 March 2026
പ്രാദേശികം
ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു 26 August 2025
പ്രാദേശികം
സ്വീപ് ഫുട്ബോൾ: പോലീസ് ടീമിന് കിരീടം 01 April 2026
പ്രാദേശികം
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള 'ഒപ്പം' പദ്ധതി വഴി പി.എസ്.സി. ലഭിച്ച ഭിന്നശേഷിക്കാരെ ആദരിച്ചു 01 September 2025