Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു ഡോക്ടറേറ്റ് നേടി വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ ദേ മാവേലി ഹെലികോപ്റ്ററിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക CITU പ്രതിഷേധം സംഘടിപ്പിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും അമ്മയെ ഇനി ശ്വേത നയിക്കും പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു വി എസ് ഇനി ജ്വലിക്കുന്ന ഓർമ ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

കൊച്ചി :  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 ഹജ്ജിനുള്ള അവസാന വിമാനം കൊച്ചി എം ബാർക്കേഷനിൽ നിന്നും മെയ് 19ന് പുലർച്ചെ 1.05ന് ജിദ്ദയിലേക്ക് യാത്രയായി. അവസാന ദിവസത്തെ ഹാജിമാർക്കുള്ള യാത്രാ സംഗമ വേദിയിലെ സമാപന സമ്മേളനത്തിൽ ഓൺ ലൈനായി മുഖ്യമന്ത്രി വി.ഡി. ശതീശൻ, മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴികൊച്ചി എംബാർക്കേഷൻ പോയിൻറിൽ നിന്നും ഏപ്രിൽ 30 മുതൽ മെയ് 19 വരെ 21 വിമാനങ്ങളിലായി ആകെ 8341 ഹാജിമാർ യാത്രയായി. ഇതിൽ 2849 പുരുഷന്മാരും 5492 സ്ത്രീകളുമാണ്. ഇതിൽ ആറ് വിമാനങ്ങൾ വിത്തൗട്ട് മഹറം വിഭാഗത്തിൽ പെട്ട സ്ത്രീകൾ മാത്രമാണ്. ലക്ഷദ്വീപിൽ നിന്നു 106 ഹാജിമാരും തമിഴ്‌നാടിൽ നിന്ന് 262 ഉം കർണാടകയിൽ നിന്ന് 17 ഉം പോണ്ടിച്ചേരിയിൽ നിന്ന് (മാഹി) 12 ഉം യു.പി യിൽ നിന്നുള്ള മൂന്ന് ഹാജിമാരും യാത്രയായി.

മെയ് 19ന് പുലർച്ചെ 12.35-നും 01:05 നുമുളള രണ്ട് വിമാനങ്ങളിലായി 217 ഷോർട്ട് ഹജ്ജ് വിഭാഗത്തിലുള്ള ഹാജിമാരാണ് യാത്ര തിരിച്ചത്. ഇതിൽ ലക്ഷദ്വീപിൽ നിന്നുമുള്ള രണ്ട് ഹാജിമാരും തമിഴ്‌നാടിൽ നിന്ന് 23 ഉം, കർണാടകയിൽ നിന്ന് അഞ്ച് ഹാജിമാരും ഉണ്ട്. കൊച്ചി എംബാർക്കേഷൻ പോയിന്റിൽ യാത്രയായ ഹജ്ജ് തീർഥാടകരിൽ 3478 പേർ മലപ്പുറം സ്വദേശികളാണ്.

ഈ വർഷം മുതൽ പുതുതായി ആരംഭിച്ച ഷോർട് ഹജ്ജിനു മെയ് 17 മുതൽ 19 തീയതി വരെ നാല് ഫ്‌ളൈറ്റുകളിലായി 1061 ഹാജിമാർ ആണ് പുറപ്പെട്ടത്. ഇതിൽ 533 പുരുഷ ഹാജിമാരും 528 സ്ത്രീ ഹാജിമാരും ആണുണ്ടായിരുന്നത്.


ഷോർട് ഹജ്ജ് അടക്കം ആകെ 8341 ഹാജിമാർ ആണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം കൊച്ചി എംബാർക്കേഷൻ പോയിൻറിൽ നിന്നും പുറപ്പെട്ടത്. ഫ്‌ളൈനാസ് എയർവേയ്‌സ് ആണ് കൊച്ചിയിൽ നിന്നും യാത്രക്കായുള്ള വിമാനങ്ങൾ സജ്ജീകരിച്ചത്. സമാപന സമ്മേളനം ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉഘാടനം ചെയ്തു.ഹജ്ജ് കമ്മിറ്റി അംഗങ്ങളായ നൂർ മുഹമ്മദ് നൂർഷാ, അഡ്വ. പി. മൊയ്തീൻ കുട്ടി ഹാജി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, ഷംസുദ്ദീൻ അരിഞ്ചിറ, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ പ്രസംഗിച്ചു.


തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എച്ച്.മുസമ്മിൽ ഹാജീ, ഫ്‌ളൈനാസ് സ്റ്റേഷൻ ഹജ്ജ് ഓപ്പറേഷൻ മാനേജർ ഹനി, ഹജ്ജ് നോഡൽ ഓഫീസർ പി.കെ. അസ്സയിൻ എന്നിവരെയും സെൽ ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും ചടങ്ങിൽ ആദരിച്ചു. ഹജ്ജ് ക്യാമ്പ് വിജയത്തിനായി ക്യാമ്പിൽ പ്രവർത്തനങ്ങളിലേർപ്പെട്ട വിവിധ ഏജൻസികളൈയും, ഡിപ്പാർട്ട്‌മെന്റുകളെയും ഹജ്ജ് കമ്മിറ്റി അഭിനന്ദിച്ചു.
 

കേരളത്തിലെ മറ്റ് എംബാർക്കേഷൻ പോയിന്റുകളായ കണ്ണൂരിൽ നിന്നും 4519 പേരും, കോഴിക്കോട് നിന്നും 968 പേരുമാണ് ഹജ്ജിന് ഇതിനകം യാത്രയായത്. മൊത്തം 13828 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീർഥാടനം നടത്തിയത്.

© 2025 malappuramtimes. Powered by Cybpress Innovative solution.