Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

തിരൂർ : പൊലീസ് രക്തസാക്ഷി സ്മൃതിദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസിന്റെയും തിരൂര്‍ സബ് ഡിവിഷന്റെയും നേതൃത്വത്തില്‍ കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലുമായി സഹകരിച്ച് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേരള പോലീസിന്റെ 'പോല്‍ബ്ലഡ്' പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായി നടപ്പിലാക്കുന്ന 'സംരക്ഷ 2026' ക്യാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കായി ശിഹാബ് തങ്ങള്‍ ആശുപത്രി സൗജന്യമായി നല്‍കിയ ഫര്‍ണിച്ചറുകളുടെ കൈമാറ്റവും ഇതോടനുബന്ധിച്ച് നടന്നു. തിരൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് തിരൂര്‍ ഡി.വൈ.എസ്.പി. എ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. നാല്‍പ്പതോളം പോലീസുകാരും വിവിധ ക്ലബ്ബ് പ്രതിനിധികളും പൊതുജനങ്ങളും ക്യാംപില്‍ രക്തദാനം ചെയ്തു.

ചടങ്ങില്‍ തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരുന്നു. ശിഹാബ് തങ്ങള്‍ ആശുപത്രി ഡയറക്ടര്‍ അബ്ദുറഹ്‌മാന്‍ രണ്ടത്താണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ നസീര്‍ തിരൂര്‍ക്കാട്, സബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ എന്നിവരും വിവിധ ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

© 2025 malappuramtimes. Powered by Cybpress Innovative solution.