Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി. ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 52 പരാതികള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കി. ബാക്കി 30 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി വച്ചു.  എട്ട് കേസ് പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി.
പ്രായമായ മാതാവിന് ആവശ്യമായ സംരക്ഷണം നല്‍കാതെ ഇവരുടെ ഭൂമിയിലും വസ്തുവിലും മക്കള്‍ അവകാശം ഉന്നയിക്കുന്നതിനെതിരെ നല്‍കിയ പരാതി പരിഗണിക്കുന്നതിന്റെ  ഭാഗമായി ആര്‍ ഡി ഒ ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ വേഗത്തില്‍ നടപടികള്‍ ഉണ്ടാവാന്‍ കമ്മീഷന്‍ ശ്രമം നടത്തും.

ദീര്‍ഘകാലം പ്രവാസിയായിരുന്ന വ്യക്തി തിരികെ വീട്ടിലെത്തിയപ്പോള്‍ ഇരുകൂട്ടര്‍ക്കും മാനസികമായി പൊരുത്തപ്പെട്ടു പോവാന്‍ കഴിയാത്ത സംഭവത്തില്‍ ഇവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങിന് വിധേയമാവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

ചില എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതായും പലപ്പോഴും സീനിയോറിറ്റി വരെ പരിഗണിക്കാതെ വേണ്ടപ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും ജീവനക്കാരുടെ മേലാണ് കുറ്റം ചാര്‍ത്തുക.
സ്‌കൂളിന് ലഭിച്ച സര്‍ക്കാര്‍ ഫണ്ട് വക മാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവുമായി ബന്ധപ്പെട്ട കേസുകള്‍ കമ്മീഷനു മുമ്പാകെ എത്തിയിട്ടുണ്ടെന്നും അവ ഉടന്‍  പരിഗണിക്കുമെന്നും കമ്മീഷനംഗം വി. ആര്‍ മഹിളാമണി പറഞ്ഞു.

അദാലത്തില്‍ അഡ്വ. ബീന കരുവാത്ത് , അഡ്വ. ഒ.സുകൃതകുമാരി , ഫാമിലി കൗണ്‍സിലര്‍  ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.