മലപ്പുറം : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നു വരുന്ന തീവ്ര പേവിഷബാധ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായുള്ള 'റാബീസ് ഫ്രീ കേരള വാക്സിനേഷന് ക്യാംപയിന്' നാലാം ഘട്ടം ഒക്ടോബര്‍ 27-ന് അവസാനിക്കും. സെപ്റ്റംബര്‍ 28-ന് ആരംഭിച്ച പദ്ധതി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും കൃത്യസമയത്ത് വാക്സിന് ഉറപ്പാക്കാന്‍ ഉടമകള്‍ സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധം കാര്യക്ഷമമാക്കുന്നതിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികളിലും ആവശ്യമായ വാക്സിനും കുത്തിവെപ്പ് സാമഗ്രികളും പൂര്‍ണ്ണമായി സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തുള്ള സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികളില്‍ എത്തി സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് എടുക്കാം. വളര്‍ത്തുമൃഗങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി, ഇതുവരെ കുത്തിവെപ്പ് എടുക്കാത്ത വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ ഒക്ടോബര്‍ 27-നകം വാക്സിനേഷന് പൂര്‍ത്തിയാക്കി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് കരസ്ഥമാക്കണം.
പ്രാദേശികം
മഅദിൻ ചെയർമാൻ ഖലീൽ ബുഖാരി തങ്ങളുടെ മാതാവ് മരണപ്പെട്ടു 15 September 2026
പ്രാദേശികം
സ്വന്തം നേട്ടങ്ങൾക്കപ്പുറം സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ചാൻസലർ 07 October 2026
പ്രാദേശികം
തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം ഓഗസ്റ്റ് 12 ന് (ചൊവ്വ) തുറക്കും 10 August 2025
ഗുഡ് സ്റ്റോറി
അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും 27 July 2025
ഗുഡ് സ്റ്റോറി
അസം സ്വദേശിനിക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ 28 August 2025