Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു അമ്മയെ ഇനി ശ്വേത നയിക്കും കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

പൊന്നാനി :  പൊന്നാനി മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി കെ.പി നൗഷാദ് അലി എം എൽ എ യുടെ നേതൃത്വത്തിൽ 'ചക് ദേ പൊന്നാനി' സംയോജിത പദ്ധതി ആരംഭിക്കുന്നു.
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതുനന്മ ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മണ്ഡലത്തിലെ 180 വാർഡുകളിലും എൻ.എസ്.എസ്. വിദ്യാർഥികളെയും ആശാ വർക്കർമാരെയും അങ്കണവാടി അധ്യാപകരെയും ഉൾപ്പെടുത്തി പ്രത്യേക ആപ്ലിക്കേഷൻ വഴി വിപുലമായ സർവേ നടത്തിയ ശേഷമായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. സർവേ വിവരങ്ങൾ ക്രോഡീകരിച്ച് എം.എൽ.എയുടെ ഓഫീസിൽ സജ്ജമാക്കുന്ന ഡിജിറ്റൽ ഡാഷ്‌ബോർഡിലൂടെ ഓരോ വാർഡിലുമുള്ള ജനങ്ങളുടെ ആവശ്യങ്ങളും ഭിന്നശേഷിക്കാരുടെ വിവരങ്ങളും നിരീക്ഷിക്കാനും കൃത്യമായ ഇടപെടലുകൾ നടത്താനും സാധിക്കും.
ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ഇഖ്റഅ് ആശുപത്രി നേതൃത്വം നൽകും.

കുട്ടികളുടെ ജനനം മുതലുള്ള ആദ്യത്തെ ആയിരം ദിവസങ്ങളിൽ തന്നെ കേൾവിക്കുറവ്, ഓട്ടിസം തുടങ്ങിയ വൈകല്യങ്ങൾ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നതിന് പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. 2016-ലെ നിയമപ്രകാരമുള്ള 21 തരം ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകുകയും സ്കൂളുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ബോർഡ് ക്യാമ്പുകൾ സംഘടിപ്പിച്ച് അർഹരായവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യും. സി.എസ്.ആർ. ഫണ്ടുകൾ പ്രയോജനപ്പെടുത്തി മണ്ഡലത്തിൽ ഡയാലിസിസ് സെന്റർ, സ്ട്രോക്ക് വന്നവർക്കായുള്ള ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ, കുട്ടികൾക്കായുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ എന്നിവ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, ഭിന്നശേഷിക്കാർക്ക് സഹായം എത്തിക്കുന്നതിനായി പ്രദേശത്തെ അമ്മമാരുടെയും യുവാക്കളുടെയും കൂട്ടായ്മകൾ ഉൾപ്പെടുത്തി പ്രത്യേക വോളണ്ടിയർ സേനയും രൂപീകരിക്കും.


തീരദേശത്തെ കുട്ടികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും പത്താം ക്ലാസ്, പ്ലസ്ടു പഠനം പാതിവഴിയിൽ നിർത്തിയ 640-ഓളം വിദ്യാർഥികൾക്ക് ഡിജിറ്റൽ സാക്ഷരതയും തൊഴിലധിഷ്ഠിത പ്രൊഫഷണൽ കോഴ്സുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനായി അസാപ്, സി-ഡിറ്റ് തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ പ്രത്യേക പരിശീലനം നൽകും. പൊന്നാനി തീരദേശത്ത് കണ്ടെത്തിയ 148 ഓലപ്പുരകൾ മാറ്റി 'ഓലപ്പുര രഹിത തീരദേശം' യാഥാർഥ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. തീരദേശ വനിതകളുടെ വരുമാന വർധനവിനായി മൂല്യവർധിത മത്സ്യോൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കും. ഭിന്നശേഷിക്കാർക്കും വീൽചെയർ ഉപയോഗിക്കുന്നവർക്കും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാൻ പൊന്നാനിയിലെ പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റും.

പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വാർഡ് തലത്തിൽ പൊതുസമൂഹത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് 'സ്കൂൾ സപ്പോർട്ട് കമ്മിറ്റികൾ' രൂപീകരിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ സേവനവും സാമ്പത്തിക സഹായവും പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
പദ്ധതിക്ക് മുന്നോടിയായി വിവിധ മേഖലകളിലെ പ്രഗത്ഭരെ ഉൾക്കൊള്ളിച്ചുകൊണ്ട് ആശയരൂപീകരണ ശില്പശാല സംഘടിപ്പിച്ചു.

പൊന്നാനി വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ.പി. നൗഷാദ് അലി എം.എൽ.എ. ആമുഖഭാഷണം നിർവഹിച്ചു.
ബൈജു അയടത്തിൽ, ഡോ. ഫായിസ് മുഹമ്മദ്, ജെ. എസ്. എസ്. ജില്ലാ കോർഡിനേറ്റർ സെക്രട്ടറി ഉമ്മർ കോയ, സിജി പ്രതിനിധി ഡോ. എ. ബി മൊയ്തീൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.