മക്കരപ്പറമ്പ് : മലപ്പുറം ജില്ലാ പ്രൊഫഷണൽ ബോക്സിങ് അസോസിയേഷന്റെ (MPBA) ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ബോക്സിങ് താരങ്ങളുടെ ഏകദിന ബോക്സിങ് ക്യാമ്പ് മക്കര പറമ്പ് അമ്പലപ്പടിയിലെ ഇമ്പാക്ട് ബോക്സിങ് അക്കാദമിയിൽനടന്നു. മങ്കട എസ് ഐ. ഷെരീഫ്തോടേങ്ങൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ മണ്ണിശ്ശേരി അധ്യക്ഷനായി. പ്രസ്സ് ഫോറം പ്രസിഡന്റ് ഷമീർ രാമപുരം ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു . അസോസിയേഷൻജില്ലാ പ്രസിഡണ്ട് അഷ്‌റഫ് പെരിമ്പലം, മങ്കട ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജാഫർവെള്ളേക്കാട്ട്,ജോയിൻ സെക്രട്ടറി അദിനാൻ എന്നിവർ പങ്കെടുത്തു . റഫറി ജഡ്ജ്മെന്റ് കോഴ്സുകൾ പൂർത്തിയാക്കിയ ആക്കിഫ്, ശാമിൽ, ജാസിൽ എന്നിവരെ ആദരിച്ചു.
റിപ്പോർട്ട്:ഷമീർ രാമപുരം
പ്രാദേശികം
മഴക്കാല മുന്നൊരുക്കം : വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു 19 May 2026
പ്രാദേശികം
മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ 'ഗോഷ്ഠി' ഉടൻ വായനക്കാരിലേക്ക് 03 September 2025
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025
പ്രാദേശികം
ജില്ലാ ആരോഗ്യ കർമസമിതി യോഗം ചേർന്നു 09 March 2026