കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാനും പരിമിതികളെ ചേർത്തുപിടിക്കാനും മാതാപിതാക്കൾ തയ്യാറാകണം: മഞ്ജു എൻ. നായർ
കുട്ടിക്കാലം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. എന്നാൽ ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ കഴിവുകളും താൽപര്യങ്ങളും വളർച്ചയുടെ വേഗതയും സ്വപ്നങ്ങളും ഒരുപോലെയായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യുന്നതിനു പകരം, അവരിലെ സവിശേഷതകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന സന്ദേശവുമായി ഈ ശിശുദിനം.
കുട്ടികളുടെ ലോകത്തെ മനസ്സിലാക്കുന്നതിൽ മാതാപിതാക്കൾക്കും കുടുംബത്തിനും വലിയ പങ്കുണ്ട്. ചില കുട്ടികൾ പഠനത്തിലും കലകളിലും മികവ് പുലർത്തുമ്പോൾ മറ്റു ചിലർക്ക് ആശയവിനിമയത്തിലും സാമൂഹിക ഇടപെടലുകളിലും വ്യത്യസ്തമായ കഴിവുകളായിരിക്കും ഉണ്ടാകുക. ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കണം.
കുട്ടികളിലെ കേൾവി, സംസാരം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയേണ്ടതും അത്രതന്നെ പ്രധാനമാണ്. കുട്ടി വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക, സംസാരവികാസത്തിൽ കാലതാമസം നേരിടുക, ശബ്ദങ്ങളോടുള്ള പ്രതികരണത്തിൽ വ്യത്യാസം കാണിക്കുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ധ പരിശോധന തേടുന്നത് കുട്ടിയുടെ ഭാവി വളർച്ചയ്ക്ക് സഹായകമാകും.
കേൾവിക്കുറവോ സംസാരവൈകല്യമോ ഉള്ള കുട്ടികളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി കാണുകയോ അവരെക്കുറിച്ച് അമിതമായ ആശങ്ക പുലർത്തുകയോ ചെയ്യുന്നതിനുപകരം, ആവശ്യമായ ചികിത്സയും പരിശീലനവും പിന്തുണയും നൽകുകയാണ് വേണ്ടത്. നേരത്തെയുള്ള തിരിച്ചറിവും ശരിയായ ഇടപെടലുകളും കുട്ടികളുടെ ആശയവിനിമയശേഷിയും ആത്മവിശ്വാസവും മെച്ചപ്പെടുത്താൻ സഹായിക്കും.
കുട്ടികളുടെ പരിമിതികളെക്കാൾ അവരുടെ സാധ്യതകളെ കാണാൻ മാതാപിതാക്കൾ പഠിക്കണം. അമിതമായ പ്രതീക്ഷകളും താരതമ്യങ്ങളും കുട്ടികളിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കാം. സ്നേഹവും കരുതലും ക്ഷമയും നിറഞ്ഞ കുടുംബാന്തരീക്ഷമാണ് അവരുടെ സ്വാഭാവിക വളർച്ചയ്ക്ക് ഏറ്റവും മികച്ച അടിത്തറ.
കഴിഞ്ഞ 17 വർഷമായി ചെമ്മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെമ്മാട് ഹിയറിങ് കെയർ ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക്ക് ഉടമയും ചീഫ് ഓഡിയോളജിസ്റ്റും സ്പീച്ച് തെറാപ്പിസ്റ്റുമായ മഞ്ജു എൻ. നായർ പങ്കുവെക്കുന്ന ഈ സന്ദേശം ശിശുദിനത്തിൽ ഏറെ പ്രസക്തമാണ്.
ഓരോ കുഞ്ഞിനും അവരുടേതായ ഒരു ലോകമുണ്ട്. ആ ലോകത്തെ മനസ്സിലാക്കാനും അവരുടെ കഴിവുകൾക്ക് ചിറകുനൽകാനും നമുക്ക് കഴിയണം. കാരണം, ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്!
ശിശുദിനാശംസകൾ!
പ്രാദേശികം
കോയമ്പത്തൂരില്‍ നിന്ന് 12.8 കിലോ എം.ഡി.എം.എ. പിടിച്ചെടുത്ത മലപ്പുറം ഡാന്‍സാഫ് സംഘത്തെ അനുമോദിച്ചു 02 September 2026
പ്രാദേശികം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ (ശനി) 26 June 2026
പ്രാദേശികം
മലപ്പുറത്ത് ഡി.എല്‍.ആര്‍.സി. യോഗം ചേര്‍ന്നു: വാര്‍ഷിക വായ്പാ പദ്ധതിയില്‍ 108 ശതമാനം നേട്ടം 29 June 2026
പ്രാദേശികം
8341 ഹാജിമാരെ യാത്രയാക്കി കൊച്ചി ഹജ്ജ് ക്യാമ്പ് സമാപിച്ചു 20 May 2026
പ്രാദേശികം
തദ്ദേശതെരഞ്ഞെടുപ്പ്: നാളെ ( നവംബർ 14 ) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം 13 November 2025