മലപ്പുറം : കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ആഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. മേളയോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ നാല് വരെയാണ് മേള.
ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, (മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടം, കോട്ടപ്പടി, മലപ്പുറം), ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാള്‍, ഖാദി സൗഭാഗ്യ താനൂര്‍, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ജില്ലയിലെ ഖാദി ഉല്പാദന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രാമ സൗഭാഗ്യകളിലും മേളകള്‍ നടക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം മേളകളില്‍ ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പില്‍ 3000 രൂപയുടെ ഗിഫ്ട് വൗച്ചറും മെഗാനറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായി ഒരാള്‍ക്ക് ടാറ്റ ടിയാഗോ ഇ.വി കാര്‍, രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ ഇലക്ട്രിക്ക് സ്ക്കൂട്ടര്‍, മൂന്നാം സമ്മാനമായി 50 പേര്‍ക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൌച്ചര്‍ എന്നിവ ഉള്‍പ്പെടുന്ന സമ്മാന പദ്ധതിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
02 December 2025
പ്രാദേശികം
ബി.എല്‍.ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ല; ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണം- ജില്ലാ കളക്ടർ 18 November 2025
പ്രാദേശികം
കുഴല്‍ക്കിണര്‍ ഉദ്ഘാടനം ചെയ്തു 03 September 2025
പ്രാദേശികം
കാളാവ് മഹല്ല് സൗഹൃദ വേദി രണ്ടാമത്തെ സൗഹൃദഭവനം സമർപ്പിച്ചു 13 September 2025
പ്രാദേശികം
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു 05 August 2025
പ്രാദേശികം
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി 16 September 2025