മലപ്പുറം : ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെ നടക്കുന്ന വിജിലന്‍സ് ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന് കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഫ്ലാഗ് ഓഫ് ചെയ്തു. സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് കോട്ടപ്പടി വഴി മുണ്ടുപറമ്പില്‍ റാലി അവസാനിച്ചു.
തുടര്‍ന്ന് കോട്ടപ്പടി നഗരസഭ ബസ്റ്റാന്‍ഡില്‍ മലപ്പുറം ഗവ. വനിത കോളേജിലെ 60 ഓളം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിശദമാക്കുന്ന ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര നിര്‍വഹിച്ചു.
വിജിലന്‍സ് ഡി.വൈ.എസ.്പി എം. ഗംഗാധരന് ഉദ്യോഗസ്ഥര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് എടുത്തു. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ കെ. റഫീഖ്, പി. ജ്യോതീന്ദ്രകുമാര്‍, റിയാസ് ചക്കീരി, സന്ദീപ് കുമാര്‍, എസ്.ഐ മധുസൂദനന്, എ.എസ്.ഐ വിജയകുമാര്‍, സി.പി.ഒ സുബിന്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശികം
നിലമ്പൂരിൽ അമ്മായിമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി 16 March 2026
പ്രാദേശികം
യൂത്ത് ഫെസ്റ്റ് 2026: റെഡ് മാരത്തോണ്‍ സംഘടിപ്പിച്ചു 06 August 2026
പ്രാദേശികം
നാടിന്റെ പൊതു വികസനത്തിനാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്മാന് 01 August 2025
പ്രാദേശികം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും 04 December 2025
പ്രാദേശികം
'വൈബ് ഫോര്‍ വെല്‍നെസ്' ഹെല്‍ത്തി ലൈഫ് ക്യാംപയിന് ജില്ലാതല ഉദ്ഘാടനം നടന്നു 01 January 2026