Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു ദേ മാവേലി ഹെലികോപ്റ്ററിൽ നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു CITU പ്രതിഷേധം സംഘടിപ്പിച്ചു മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു വി എസ് ഇനി ജ്വലിക്കുന്ന ഓർമ പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം അമ്മയെ ഇനി ശ്വേത നയിക്കും നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

മലപ്പുറം : വൈദ്യുതാഘാതമേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കര്‍മപദ്ധതി തയ്യാറാക്കാന്‍ എ.ഡി.എം എന്‍.എം മഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു.
മഴക്കാലത്താണ് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്. അത്തരത്തില്‍ ഒരപകടം പോലും ജില്ലയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്ന് യോഗം വിലയിരുത്തി. ശക്തമായ കാറ്റില്‍ വൈദ്യുതകമ്പികള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കുകയോ ചില്ലകള്‍ വെട്ടിയൊതുക്കുകയോ ചെയ്യുന്ന പ്രവൃത്തി കൂടുതല്‍ കാര്യക്ഷമമാക്കും. സ്വകാര്യഭൂമിയിലെ മരങ്ങള്‍  വെട്ടിമാറ്റാനും ചില്ലകള്‍ വെട്ടിയൊതുക്കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കും. വൈദ്യുതി ലൈനുകള്‍ പരമാവധി ഇന്‍സുലേറ്റഡ് വയറുകളാക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

വൈദ്യുത കമ്പികള്‍ പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കണം. വന്യമൃഗങ്ങളില്‍ നിന്ന് കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിന് അനധികൃത വൈദ്യുതവേലികള്‍ നിര്‍മിക്കുന്നത് അത്യന്തം അപകടകരമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാന്‍ നിരവധി ബോധവത്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. അധ്യാപകര്‍ക്ക് വൈദ്യുതിസുരക്ഷ സംബന്ധിച്ച അവബോധ ക്ലാസ് നല്‍കും. പൊതുജനങ്ങള്‍ ഇടപെടുന്ന സ്ഥാപനങ്ങളില്‍ അശാസ്ത്രീയമായി വയറിങ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും.  വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വിവിധ വൈദ്യുതി ഡിവിഷനുകളിലെ എഞ്ചിനീയര്‍മാര്‍,  അസി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, വൈദ്യുതി നിവാണസമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

© 2025 malappuramtimes. Powered by Cybpress Innovative solution.