മലപ്പുറം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലു വരെ നടക്കുന്ന ഖാദി മേളയില്‍ 30 ശതമാനം കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ വാങ്ങാം.
ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭിക്കും. മെഗാ സമ്മാനമായി ഇലക്ട്രിക്ക് കാര്‍, ഇലക്ട്രിക് സ്കൂട്ടര്‍, 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ആഴ്ചതോറും 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപ വരെ ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.
മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗവും മുന്‍ എം പി യുമായ എസ് ശിവരാമന് അധ്യക്ഷത വഹിച്ചു. പി.പി. റഷീദ് മേല്‍മുറി ആദ്യ വില്പനയും സമ്മാന കൂപ്പണും ഏറ്റുവാങ്ങി. മലപ്പുറം നഗരസഭ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, കോഴിക്കോട് സര്‍വ്വോദയ സംഘം സെക്രട്ടറി എം.കെ. ശ്യാമപ്രസാദ്, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി. നിസാര്‍, ഖാദി ഗ്രാമ വ്യവസായ പ്രോജകട് ഓഫീസര്‍ എസ്. ഹേമകുമാര്‍, ഖാദി ഗ്രാമ വ്യവസായ കണ്‍വീനര്‍ രമേശ് മേനോന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
01 September 2025
പ്രാദേശികം
ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ്; അനുമോദനവും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവലോകനയോഗവും നടത്തി 28 October 2025
പ്രാദേശികം
വികസന സദസ്സുകള്‍ നാടിന്റെ സ്പന്ദനം- മന്ത്രി വി അബ്ദുറഹ്മാന് 15 October 2025
സ്പോർട്സ്
വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച 03 November 2025
പ്രാദേശികം
'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീല്‍സ് മത്സരം: രണ്ടാം സ്ഥാനത്തിന്റെ നിറവില്‍ എ.വി.എച്ച്.എസ് പൊന്നാനി 17 November 2025
പ്രാദേശികം
'ഒന്നിക്കാം ലഹരിക്കെതിരെ': സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു 17 November 2025