പെരിന്തൽമണ്ണ : നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ ഭാഗമായുളള അദാലത്ത് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 88 പേര്‍ പങ്കെടുത്തു. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ നേതൃത്വം നല്‍കി.
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം പ്രവാസികൾക്ക് ലഭ്യമാണ്. അര്‍ഹരായവര്‍ക്ക് www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം.
പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.
പ്രാദേശികം
നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 26 August 2025
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025
പ്രാദേശികം
ഭക്ഷ്യ കമ്മീഷന് സന്ദര്‍ശനം നടത്തി 13 June 2026
പ്രാദേശികം
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 22 October 2025
പ്രാദേശികം
സംഘാടന മികവിൽ മുന്നിട്ട് സരസ് മേള 11 January 2026