മലപ്പുറം : നശാ മുക്ത് ഭാരത് ക്യാംപയിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ എ. ഡി .എം എന്‍.എം മെഹറലി അധ്യക്ഷനായി.സമൂഹത്തിലെ ലഹരി വ്യാപനം തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നശാ മുക്ത് ഭാരത് ക്യാംപയിന് 2021 ലാണ് ജില്ലയില്‍ ആരംഭിച്ചത്. ക്യാംപയിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 3000ത്തിലധികം പരിപാടികള്‍ സംഘടിപ്പിച്ചതായും അതിനായി അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചതായും യോഗത്തില്‍ വിലയിരുത്തി. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി 15 ലക്ഷം രൂപയുടെ പദ്ധതി രേഖകള്‍ സമര്‍പ്പിക്കുന്നതിന് യോഗം അനുമതി നല്കി. ക്യാംപയിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പുതുതായി ജില്ലാ കോഡിനേറ്ററെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നതിനും നിയമനം നടത്തുന്നതിനും തീരുമാനിച്ചു. എ.ഡി എം ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , വനിതാ ശിശു വികസന ഓഫീസര്‍ , വിമുക്തി മിഷന് മാനേജര്‍ , മറ്റു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
01 January 2026
16 September 2025
സ്പോർട്സ്
വള്ളിക്കുന്ന് വോളി ഗ്രാമം സമ്മർ കോച്ചിംഗ് ക്യാമ്പിന് കരുത്തായി ജില്ലാ സ്പോർട്സ് കൗൺസിൽ 15 May 2026
പ്രാദേശികം
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് തുടക്കം 14 May 2026
പ്രാദേശികം
സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും: മന്ത്രി കെ.എം ഷാജി 13 September 2026
പ്രാദേശികം
വിരൽത്തുമ്പിൽ കിട്ടുന്നത് അറിവല്ല, വിവരങ്ങൾ മാത്രം: സ്പീക്കർ എ.എൻ ഷംസീർ 05 August 2025
പ്രാദേശികം
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 22 October 2025